വീടിനുനേരെ സ്ഫോടകവസ്തു എറിഞ്ഞു
Wednesday, May 29, 2024 6:17 AM IST
പെരിങ്ങോട്ടുകര: തൃശൂർ പെരിങ്ങോട്ടുകര കരുവാംകുളത്ത് വീടിനുനേരെ സ്ഫോടകവസ്തു എറിഞ്ഞതായി പരാതി.
ഗുരുജി റോഡിൽ നായരുപറമ്പിൽ ബിജുവിന്റെ വീടിനു നേരെയാണ് ബൈക്കിലെത്തിയ സംഘം സ്ഫോടകവസ്തു എറിഞ്ഞത്. വീട്ടിൽ ബിജുവിന്റെ അമ്മയും ഭാര്യയും നാലു പെൺമക്കളുമാണുള്ളത്.
ഉഗ്രശബ്ദത്തോടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചെങ്കിലും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായില്ല. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.