ഗു​ണ്ടാ നേ​താ​വി​ന്‍റെ വി​രു​ന്നി​ല്‍ പ​ങ്കെ​ടു​ത്ത സം​ഭ​വം; ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍
ഗു​ണ്ടാ നേ​താ​വി​ന്‍റെ വി​രു​ന്നി​ല്‍ പ​ങ്കെ​ടു​ത്ത സം​ഭ​വം; ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍
Monday, May 27, 2024 3:50 PM IST
കൊ​ച്ചി: ഗു​ണ്ടാ നേ​താ​വി​ന്‍റെ വി​രു​ന്നി​ല്‍ പ​ങ്കെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. ഡി​വൈ​എ​സ്പി എം.​ജി.​സാ​ബു​വി​ന്‍റെ ഡ്രൈ​വ​റെ​യും എ​ആ​ര്‍ ക്യാ​മ്പി​ലെ മ​റ്റൊ​രു പോ​ലീ​സു​കാ​ര​നെ​യു​മാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടേ​താ​ണ് ന​ട​പ​ടി.

ഗു​ണ്ടാ​നേ​താ​വാ​യ ത​മ്മ​നം ഫൈ​സ​ലി​ന്‍റെ അ​ങ്ക​മാ​ലി​യി​ലെ വീ​ട്ടി​ലാ​ണ് ഞാ​യ​റാ​ഴ്ച ആ​ല​പ്പു​ഴ​യി​ലെ ക്രൈം ​ഡി​റ്റാ​ച്ച്‌​മെ​ന്‍റി​ല്‍​നി​ന്നു​ള്ള ഡി​വൈ​എ​സ്പി എം.​ജി.​സാ​ബു​വും, പോ​ലീ​സ് ഡ്രൈ​വ​റും മ​റ്റ് ര​ണ്ട് പോ​ലീ​സു​കാ​രും വി​രു​ന്നി​ന് എ​ത്തി​യ​ത്. ഇ​തി​നി​ടെ അ​ങ്ക​മാ​ലി എ​സ്‌​ഐ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ​പ്പോ​ള്‍ ഡി​വൈ​എ​സ്പി ശു​ചി​മു​റി​യി​ല്‍ ക​യ​റി ഒ​ളി​ക്കു​ക​യാ​യി​രു​ന്നു.

ഗു​ണ്ട​ക​ളെ പി​ടി​കൂ​ടാ​നു​ള്ള പ​ദ്ധ​തി​യാ​യ ആ​ഗ് ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ് ത​മ്മ​നം ഫൈ​സ​ലി​ന്‍റെ വീ​ട്ടി​ല്‍ പോ​ലീ​സെ​ത്തി​യ​ത്. പി​ന്നാ​ലെ ഫൈ​സ​ല്‍ അ​ട​ക്ക​മു​ള്ള ഗു​ണ്ട​ക​ളെ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി പോ​ലീ​സ് സം​ഘം മ​ട​ങ്ങു​ക​യാ​യി​രു​ന്നു.
Related News
<