പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മയ്ക്കും എതിരേ വോട്ട്: കേജരിവാൾ
Sunday, May 26, 2024 3:52 AM IST
ന്യൂഡൽഹി: പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മയ്ക്കും എതിരേയാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. പിതാവിനും ഭാര്യയ്ക്കും മക്കൾക്കും ഒപ്പമാണ് കേജരിവാൾ വോട്ട് രേഖപ്പെടുത്തിയത്.
ഇന്ത്യയിൽ സമാധാനവും ശാന്തിയും ഉണ്ടാകട്ടെയെന്നും തീവ്രവാദ ശക്തികളെ പരാജയപ്പെടുത്തട്ടെയെന്നുമുള്ള പാക്കിസ്ഥാൻ മുൻ മന്ത്രി ചൗധരി ഫവാദ് ഹുസൈന്റെ എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പിനു മറുപടിയായി ഇന്ത്യയിലെ കാര്യങ്ങൾ പരിഹരിക്കാൻ തങ്ങൾക്ക് അറിയാമെന്നും പാക്കിസ്ഥാനിലെ സ്ഥിതി മോശമാണെന്നും അതു പരിഹരിക്കാനും കേജരിവാൾ തിരിച്ചു പോസ്റ്റ് ഇട്ടു.
തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും ഇതിൽ മറ്റു രാജ്യങ്ങൾ ഇടപെടേണ്ട ആവശ്യമില്ലെന്നും കേജരിവാൾ വ്യക്തമാക്കി.