എ​ട​ക്ക​ര: മ​ല​പ്പു​റ​ത്ത് മ​ഞ്ഞ​പ്പി​ത്തം മൂ​ലം യു​വാ​വ് മ​രി​ച്ചു. എ​ട​ക്ക​ര ചു​ങ്ക​ത്ത​റ മു​ട്ടി​ക്ക​ട​വ് സ്വ​ദേ​ശി തെ​ജി​ന്‍ സാ​ന്‍ (22) ആ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ചൊ​വ​വാ​ഴ്ച​യാ​യി​രു​ന്നു മ​ര​ണം.

ഈ ​മാ​സം 13ന് ​ആ​ണ് യു​വാ​വി​ന് ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ട​ത്. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തോ​ടെ 18ന് ​കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

മ​ല​പ്പു​റ​ത്ത് ഈ ​വ​ര്‍​ഷം ഒ​ന്‍​പ​ത് പേ​രാ​ണ് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് മ​രി​ച്ച​ത്. സം​സ്ഥാ​ന​ത്ത് ഈ ​വ​ര്‍​ഷം 1,977 പേ​ര്‍​ക്ക് മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ച​താ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്ക്. ഇ​തി​ല്‍ ഭൂ​രി​ഭാ​ഗ​വും ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.