ഡൽഹിയിൽ റെഡ് അലർട്ട്; താപനില 44 ഡിഗ്രി വരെയായി ഉയർന്നേക്കാം
Sunday, May 19, 2024 5:36 PM IST
ന്യൂഡൽഹി: ഡൽഹിയിൽ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. താപനില 44 ഡിഗ്രി വരെയായി ഉയർന്നേക്കാമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
പുതിയ മുന്നറിയിപ്പ് പ്രകാരം ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹിയടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കടുത്ത ചൂടിലേക്കാണ് നീങ്ങുന്നതെന്നാണ് മുന്നറിയിപ്പ്.
ഒരാഴ്ചയോളം സ്ഥിതി തുടർന്നേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.