കീ​വ്: യു​ക്രെ​യ്നി​ൽ റ​ഷ്യ​ൻ സൈ​ന്യം മു​ന്നേ​റ്റം തു​ട​ര​വേ വ​രും ​ദി​വ​സ​ങ്ങ​ളി​ലെ വി​ദേ​ശ ​യാ​ത്ര​ക​ളെ​ല്ലാം പ്ര​സി​ഡ​ന്‍റ് വൊളോഡിമിർ സെ​ലെ​ൻ​സ്കി റ​ദ്ദാ​ക്കി. എ​ന്നാ​ൽ അ​ദ്ദേ​ഹം കാ​ര​ണം വ്യ​ക്ത​മാ​ക്കി​യി​ല്ല.

അ​തി​നി​ടെ യു​ക്രെ​യ്നു 200 കോ​ടി ഡോ​ള​റി​ന്‍റെ സ​ഹാ​യം​ കൂ​ടി ന​ൽ​കു​മെ​ന്ന് അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​ൻ പ്രഖ്യാപിച്ചു. ര​ണ്ടു​ദി​വ​സ​മാ​യി യു​ക്രെ​യ്നി​ലാ​ണ് ബ്ലി​ങ്ക​ൻ.

വ​ട​ക്കു​-കി​ഴ​ക്കു​ള്ള ഹ​ർ​കീ​വ് മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച ​മു​ത​ൽ റ​ഷ്യ​ൻ സൈ​ന്യം മു​ന്നേ​റു​ക​യാ​ണ്. യുദ്ധം രൂക്ഷമായതോടെ പ്രദേശവാസികൾ ഇവിടെ വിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു.