യുവാവിനെ ക്രൂരമായി മര്‍ദിച്ച പ്രതികൾ പിടിയിൽ
Wednesday, May 8, 2024 6:33 AM IST
തിരുവനന്തപുരം: യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മൂന്നു പേര് അറസ്റ്റിൽ. തിരുവനന്തപുരത്ത് പൂഴനാടാണ് സംഭവം. കാർത്തിക ഭവനിൽ നവീൻ (20), കാവിക്കോണം ആഷിഫ് മൻസലിൽ ആഷിഫ് (22), ആമച്ചൽ സ്വദേശി വിഷ്ണു ആർ.എസ്. നായർ എന്നിവരാണ് പിടിയിലായത്.
കടയാറവിള വീട്ടിൽ ഹുസൈനെയാണ് പ്രതികൾ മർദിച്ചത്. രാത്രി ബൈക്കിൽ പോകുന്നതിനിടെ പ്രതികളിലൊരാൾ ഇയാളുടെ ബൈക്കിൽ കയറുകയായിരുന്നു. പന്നീട് അടുത്തുള്ള ഗ്രൗണ്ട് എത്തിയപ്പോൾ കൂടെയുണ്ടായിരുന്ന പ്രതി ബൈക്കിൽ നിന്നും ഇറങ്ങി താക്കോൽ ഊരിയെടുത്തു.
തുടർന്ന് നാലഞ്ചു പേരടങ്ങുന്ന സംഘം ഇയാളെ മർദിക്കുകയാണുണ്ടായത്. പിന്നീട് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.