എക്സ് ഹാൻഡിലിലെ വിദ്വേഷ വീഡിയോ ഉടൻ നീക്കണം: നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
Tuesday, May 7, 2024 7:13 PM IST
ബംഗളൂരു : കർണാടക ബിജെപിയുടെ എക്സ് ഹാൻഡിലിൽ പ്രസിദ്ധീകരിച്ച വിദ്വേഷ വീഡിയോ ഉടനടി നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ എക്സിന് നിർദേശം നൽകി.
സംവരണവുമായി ബന്ധപ്പെട്ടുള്ള വിദ്വേഷ വീഡിയോ ഉടൻ നീക്കണമെന്നാണ് നിർദേശം.കഴിഞ്ഞ നാലിനാണ് ബിജെപിയുടെ എക്സ് ഹാൻഡിലിൽ വിദ്വേഷ വീഡിയോ പങ്കുവച്ചത്.
തുടർന്ന് പരാതിയുമായി കോൺഗ്രസ് തെരഞ്ഞെടുപ്പ്കമ്മീഷനെ സമീപിക്കുകയായിരുന്നു. നേരത്തെ മതസ്പർദ്ധ വളർത്തുന്നതെന്ന് ചൂണ്ടിക്കാട്ടി വീഡിയോക്കെതിരെ കർണാടക കോൺഗ്രസ് പരാതി നൽകിയിരുന്നു.
കർണാടകയിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ പോളിംഗ് സമയം അവസാനിക്കുന്നതിന് തൊട്ട് മുൻപാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.