ടിപ്പര്‍ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം
Tuesday, May 7, 2024 5:44 PM IST
തിരുവനന്തപുരം: ടിപ്പര്‍ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. ഇന്ന് വൈകുന്നേരം തിരുവനന്തപുരം കഴക്കൂട്ടത്തുണ്ടായ അപകടത്തിൽ പെരുമാത്തുറ സ്വദേശി റുക്സാനയാണ് മരിച്ചത്.
അമിത വേഗത്തിലെത്തിയ ടിപ്പർ ലോറി സ്കൂട്ടര്‍ ഇടിച്ചശേഷം യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സ്കൂട്ടറോടിച്ചിരുന്ന മറ്റൊരു യുവതി പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഏതാനം ദിവസങ്ങൾക്കു മുന്‍പ് വിഴിഞ്ഞം തുറമുഖത്തേക്ക് കല്ലുകളുമായി പോവുകയായിരുന്ന ടിപ്പറില്‍ നിന്ന് കല്ല് തെറിച്ച് വീണ് സ്കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചിരുന്നു.