അടൂരില്‍ നായ കുറുകെ ചാടി അപകടം; സ്കൂട്ടര്‍ യാത്രികന് മരിച്ചു
Tuesday, May 7, 2024 11:13 AM IST
പത്തനംതിട്ട: അടൂര്‍ മണ്ണടിയില്‍ നായ കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രികന് മരിച്ചു. മണ്ണടി സന്തോഷ് ഭവനില്‍ സജീഷ് (33) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് മണ്ണടി മൃഗാശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.