പ്രധാനമന്ത്രി അഹമ്മദാബാദിലെത്തി വോട്ട് രേഖപ്പെടുത്തി
Tuesday, May 7, 2024 8:36 AM IST
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്തി. ആഭ്യന്തരമന്ത്രി അമിത്ഷാ മത്സരിക്കുന്ന ഗാന്ധിനഗറിലെ മണ്ഡലത്തിലാണ് മോദിക്ക് വോട്ടുള്ളത്.
രാവിലെ അഹമ്മദാബാദിലെ നിഷാന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ബൂത്തില്‍ എത്തിയാണ് മോദി വോട്ട് രേഖപ്പെടുത്തിയത്. അമിത്ഷായ്ക്കൊപ്പമാണ് മോദി വോട്ട് ചെയ്യാനെത്തിയത്.
പ്രധാനമന്ത്രി എത്തുന്ന പശ്ചാത്തലത്തില്‍ സ്കൂളിൽ വന്‍ സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ലോകത്തിന് തന്നെ മാതൃകയാണെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രധാനമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിക്കുകയാണെന്നും മോദി കൂട്ടിചേര്‍ത്തു.
എല്ലാവരും വോട്ട് ചെയ്യണമെന്ന് മോദി ജനങ്ങളോട് ആഹ്വാനം ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിൽ പതിനൊന്നു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളിലേക്കുള്ള വിധിയെഴുത്താണ് ഇന്ന് നടക്കുന്നത്.