സിപിഎം പ്രകടനം റോഡ് തടസപ്പെടുത്തി ; വിമർശിച്ച യുവാവിന് മർദനമേറ്റു
Monday, May 6, 2024 11:40 PM IST
കോഴിക്കോട്: റോഡ് തടസപ്പെടുത്തി സിപിഎം നടത്തിയ പ്രകടനത്തെ വിമർശിച്ച വഴിയാത്രക്കാരന് മർദനമേറ്റു. പ്രകടനത്തെ വിമർശിച്ച് ഫേസ്ബുക്ക് ലൈവ് ഇടാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിന് മർദനമേറ്റത്.
പ്രകടനം മാർഗ തടസം സൃഷ്ടിക്കുന്നുവെന്നായിരുന്നു യുവാവിന്റെ ആരോപണം. ഇതിനിടെ ഒരു സംഘം സിപിഎം പ്രവർത്തകർ യുവാവിനെ ആക്രമിക്കുകയായിരുന്നു.
തുടർന്ന് പോലീസ് ഇടപെട്ട് യുവാവിന് ചികിത്സ നൽകിയ ശേഷം സ്റ്റേഷനിൽ എത്തിച്ചു. പരാതി നൽകാൻ താത്പര്യമില്ലെന്ന് യുവാവ് അറിയിച്ചതായി വടകര പോലീസ് അറിയിച്ചു.