മ​ല​പ്പു​റം: പൊ​ന്ത​ക്കാ​ടി​നു​ള്ളി​ൽ പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ​നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ല​പ്പു​റം കു​റ്റി​പ്പു​റ​ത്ത് മ​ഞ്ചാ​ടി​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം.

പൊ​ന്ത​ക്കാ​ടി​ന് തീ​പ​ട​ർ​ന്ന​ത് അ​ണ​ച്ച​തോ​ടെ​യാ​ണ് ഇ​തി​നി​ട​യി​ൽ​നി​ന്ന് മ​നു​ഷ്യ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വൈ​കി​ട്ട് നാ​ലോ​ടെ​യാ​ണ് കാ​ടി​ന് തീ​പി​ടി​ച്ച​ത്.

വി​വ​ര​മ​റി​ഞ്ഞ് അ​ഗ്നി​ശ​മ​ന സേ​ന​യും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. തു​ട​ർ​ന്നാ​ണ് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. മൃ​ത​ദേ​ഹം കു​റ്റി​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.