മ­​ല­​പ്പു​റം: താ­​നൂ­​രി​ല്‍ വ​ന്‍ സ്വ​ര്‍­​ണ­​ക്ക­​വ​ര്‍­​ച്ച. മ­​ഹാ­​രാ­​ഷ്ട്ര സ്വ­​ദേ­​ശി​യാ­​യ യു­​വാ­​വി­​നെ ആ­​ക്ര­​മി­​ച്ച് ഒ­​രു കോ­​ടി 75 ല­​ക്ഷം രൂ­​പ വി­​ല വ­​രു­​ന്ന സ്വ​ര്‍­​ണം ക­​വ​ര്‍­​ന്നെ­​ന്നാ­​ണ് പ­​രാ­​തി. ജ്വ­​ല­​റി­​ക­​ളി­​ലേ­​ക്ക് വി­​ത​ര­​ണം ചെ­​യ്യാ­​നെ­​ത്തി­​ച്ച സ്വ​ര്‍­​ണ­​മാ­​ണ് ന­​ഷ്ട­​മാ­​യ­​ത്.

താ­​നൂ­​രി​ല്‍ ശ­​നി­​യാ​ഴ്ച വൈ­​കി­​ട്ടാ­​ണ് സം­​ഭ​വം. കോ­​ഴി­​ക്കോ­​ട് കേ­​ന്ദ്രീ­​ക­​രി­​ച്ച് പ്ര­​വ​ര്‍­​ത്തി­​ക്കു­​ന്ന സ്വ​ര്‍­​ണാ­​ഭ­​ര­​ണ­​ശാ­​ല­​യി​ല്‍­​നി­​ന്ന് മ­​ല­​പ്പു​റ­​ത്തെ വി​വി­​ധ ജ്വ­​ല­​റി­​ക­​ളി­​ലേ­​ക്ക് സ്വ​ര്‍­​ണം എ­​ത്തി­​ച്ച യു­​വാ­​വി­​നെ ഒ­​രു സം­​ഘം ആ­​ക്ര­​മി­​ച്ച ശേ­​ഷം പ­​ണം ക­​വ­​രു­​ക­​യാ­​യി­​രു­​ന്നു. കാ­​റി­​ലെ​ത്തി­​യ നാ​ലം­​ഗ സം­​ഘ­​മാ­​ണ് ആ­​ക്ര​മ­​ണം ന­​ട­​ത്തി­​യ​ത്.

ര­​ണ്ട് കി­​ലോ­​ഗ്രാം സ്വ​ര്‍­​ണ­​വും 43 ഗ്രാം ​ത­​ങ്ക­​വു­​മാ­​ണ് ന­​ഷ്ട­​പ്പെ­​ട്ട­​തെ­​ന്നാ­​ണ് വി­​വ​രം. സം­​ഭ­​വ­​ത്തി​ല്‍ പോ­​ലീ­​സ് അ­​ന്വേ​ഷ­​ണം ആ­​രം­​ഭി­​ച്ചി­​ട്ടു​ണ്ട്.