മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് ഇത്തവണയും വര്‍ധിപ്പിക്കും
Thursday, May 2, 2024 3:21 PM IST
തിരുവനന്തപുരം: മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റിന്റെ എണ്ണം വര്‍ധിപ്പിക്കും. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അധികസീറ്റുകള്‍ അനുവദിച്ചത്. സര്‍ക്കാര്‍ സ്കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് സ്കൂളുകളില്‍ 20 ശതമാനവുമാണ് വര്‍ധന.
കഴിഞ്ഞവര്‍ഷവും മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചിരുന്നു. എങ്കിലും സീറ്റുകളുടെ ക്ഷാമം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എസ്എസ്എല്‍സി പരീക്ഷാഫലം വരും മുന്‍പ് അധിക സീറ്റുകള്‍ ജില്ലക്ക് നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്.
നിലവിൽ 248 സ്കൂളുകളിലായി 1,065 ബാച്ചുകളാണ് മലപ്പുറം ജില്ലയിലുള്ളത്. 53,250 പ്ലസ് വണ്‍ സീറ്റുകളുമുണ്ട്.