കൊ​ല്ലം: തൃ​ശൂ​രി​ൽ സു​രേ​ഷ് ഗോ​പി തോ​റ്റു പോ​കു​മെ​ന്ന് താ​ൻ പ​റ​ഞ്ഞ​ത് സ​ത്യ​മാ​ണെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. തൃ​ശൂ​രി​ൽ തോ​റ്റു പോ​കു​മെ​ന്ന സൂ​ച​ന സു​രേ​ഷ് ഗോ​പി​യി​ൽ​നി​ന്നു ത​ന്നെ ത​നി​ക്കു ല​ഭി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

താ​ൻ ഒ​രു രാ​ഷ്ട്രീ​യ​ക്കാ​ര​ന​ല്ലെ​ന്ന് സു​രേ​ഷ് ഗോ​പി ത​ന്‍റെ വീ​ട്ടി​ൽ വ​ന്ന​പ്പോ​ൾ പ​റ​ഞ്ഞി​രു​ന്നു. താ​ൻ ഒ​രു സി​നി​മ​ക്കാ​ര​നാ​ണ്. ഇ​ടം വ​ലം നോ​ക്കാ​തെ താ​ൻ മു​ന്നോ​ട്ട് പോ​കും. അ​ത് ആ​രെ​ങ്കി​ലും തെ​റ്റി​ച്ചാ​ൽ വ​ഴ​ക്കു​ണ്ടാ​കു​മെ​ന്നും അ​ത് ത​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​മെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞി​രു​ന്നു.

ഇ​ങ്ങ​നെ പ​റ​ഞ്ഞാ​ൽ അ​തി​ന്‍റെ അ​ർ​ഥ​മെ​ന്താ, മു​ൻ​കൂ​ർ ജാ​മ്യം എ​ടു​ത്ത് എ​ന്ന​ല്ലെ. സു​രേ​ഷ് ഗോ​പി അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്ദേ​ഹം പ​റ​ഞ്ഞ​പ്പോ​ൾ, സു​രേ​ഷ് ഗോ​പി തോ​റ്റു​പോ​കു​മെ​ന്ന് താ​ൻ പ​റ​ഞ്ഞു പോ​യി​യെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.