ച​ണ്ഡീ​ഗ​ഢ്: ഐ​പി​എ​ലി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​നെ ത​ക​ർ​ത്ത് ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ന് മൂ​ന്ന് വി​ക്ക​റ്റ് വി​ജ​യം. സ്കോ​ർ: പ​ഞ്ചാ​ബ് 142/10, ഗു​ജ​റാ​ത്ത് 146/7(19.1).

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത പ​ഞ്ചാ​ബ് ഗു​ജ​റാ​ത്ത് സ്‌​പി​ന്ന​ര്‍​മാ​ർ ഒ​രു​ക്കി​യ കെ​ണി​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. 20 ഓ​വ​റി​ല്‍ 142 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.

വാ​ല​റ്റ​ത്ത് 12 പ​ന്തി​ല്‍ 29 റ​ണ്‍​സ് എ​ടു​ത്ത ഹ​ര്‍​പ്രീ​ത് ബ്രാ​റാ​ണ് പ​ഞ്ചാ​ബി​ന് മാ​ന്യ​മാ​യ സ്കോ​ർ സ​മ്മാ​നി​ച്ച​ത്. പ്ര​ഭ്‌​സി​മ്രാ​ന്‍ സിം​ഗ് (35), സാം ​ക​റ​ന്‍ (20), ഹ​ര്‍​പ്രീ​ത് സിം​ഗ് ഭാ​ട്ടി​യ (14), ജി​തേ​ഷ് ശ​ര്‍​മ്മ (13) എ​ന്നി​വ​ര്‍ മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ട​ന്ന​ത്.

ടൈ​റ്റ​ന്‍​സി​നാ​യി സാ​യ് കി​ഷോ​ര്‍ നാ​ലും നൂ​ര്‍ അ​ഹ​മ്മ​ദും മോ​ഹി​ത് ശ​ര്‍​മ്മ​യും ര​ണ്ടും റാ​ഷി​ദ് ഖാ​ന്‍ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

143 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റ് വീ​ശി​യ ടൈ​റ്റ​ന്‍​സി​ന് വൃ​ദ്ധി​മാ​ന്‍ സാ​ഹ​യെ (11 പ​ന്തി​ല്‍ 13) തു​ട​ക്ക​ത്തി​ലെ ന​ഷ്ട​മാ​യി. തു​ട​ർ​ന്ന് ക്രീ​സി​ൽ ഒ​ന്നി​ച്ച ശു​ഭ്മാ​ന്‍ ഗി​ല്ലും സാ​യ് സു​ദ​ർ​ശ​നും ടീ​മി​നെ ക​ര​യ്ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ത​ക​ർ​ത്ത​ടി​ച്ച രാ​ഹു​ൽ തെ​വാ​ട്ടി​യ (18 പ​ന്തി​ൽ 36) ഗു​ജ​റാ​ത്തി​ന്‍റെ ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. പ​ഞ്ചാ​ബി​നാ​യി ഹ​ർ​ഷ​ൽ പ​ട്ടേ​ൽ മൂ​ന്നും ല​യാം ലി​വിം​ഗ്സ്റ്റ​ൺ ര​ണ്ടു വി​ക്ക​റ്റും വീ​ഴ്ത്തി.

മു​പ്പ​ത്തി​മൂ​ന്ന് റ​ൺ​സി​ന് നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ടൈ​റ്റ​ന്‍​സി​ന്‍റെ സാ​യ് കി​ഷോ​റി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.