തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് വ​ൻ മോ​ഷ​ണം. ബാ​ല​രാ​മ​പു​രം ആ​ര്‍​സി സ്ട്രീ​റ്റി​ല്‍ ബെ​ന്നി സോ​വ്യ​യ​റു​ടെ വീ​ട്ടി​ല്‍ ഇ​ന്ന​ലെ രാ​ത്രി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. സ്വ​ര്‍​ണ​മാ​ല​യും ടി​വി ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടു.

വീ​ട്ടു​ട​മ വി​ദേ​ശ​ത്താ​ണ്. ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി വീ​ട്ടി​ൽ ആ​ൾ താ​മ​സ​മി​ല്ലാ​തെ അ​ട​ച്ചി​ട്ട നി​ല​യി​ലാ​ണ്. സ​മീ​പ​ത്തു​ള്ള ബ​ന്ധു എ​ത്തി​യ​പ്പോ​ഴാ​ണ് വീ​ടി​ന്‍റെ മു​ൻ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു.

വീ​ട്ടി​ലെ നാ​ല് അ​ല​മാ​ര പൂ​ര്‍​ണ​മാ​യും കു​ത്തി​ത്തു​റ​ന്ന നി​ല​യി​ലാ​ണ്. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് ബാ​ല​രാ​പു​രം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.