ഡ​ബ്ലി​ൻ: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സൈ​മ​ണ്‍ ഹാ​രി​സ് ഐ​റി​ഷ് പ്ര​ധാ​ന​മ​ന്ത്രി​യാ​യേ​ക്കും. ക​ഴി​ഞ്ഞ​ദി​വ​സം രാ​ജി​വ​ച്ച ലി​യോ വ​രാ​ഡ്ക​റി​നു പ​ക​ര​മാ​ണ് ഹാ​രി​സ് (37) പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ക.

ഹെ​ല​ൻ മ​ക് എ​ന്‍റീ, ഹീ​ത​ർ ഹം​ഫ്രേ​യ്സ്, പാ​സ്ക​ൽ ഡോ​ണോ​ഹോ എ​ന്നി​വ​ർ മ​ത്സ​ര​രം​ഗ​ത്തു​നി​ന്നു പി​ന്മാ​റി​യ​തോ​ടെ ഹാ​രി​സ് പ്ര​ധാ​ന​മ​ന്ത്രി​യാ​കു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ഇ​ന്ത്യ​ൻ​വം​ശ​ജ​നാ​യ വ​രാ​ഡ്ക​ർ ബു​ധ​നാ​ഴ്ച​യാ​ണു രാ​ജി​വ​ച്ച​ത്. വ്യ​ക്തി​പ​ര​വും രാ​ഷ്‌​ട്രീ​യ​വു​മാ​യ കാ​ര​ണ​ങ്ങ​ളാ​ണ് രാ​ജി​ക്കു പി​ന്നി​ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫി​നെ ഗേ​ൽ, ഫി​യാ​നാ ഫെ​യി​ൽ എ​ന്നീ ര​ണ്ടു പ്ര​മു​ഖ പാ​ർ​ട്ടി​ക​ളും ഗ്രീ​ൻ എ​ന്ന ചെ​റു പാ​ർ​ട്ടി​യും ഉ​ൾ​പ്പെ​ടു​ന്ന സ​ഖ്യ​ക​ക്ഷി സ​ർ​ക്കാ​രാ​ണ് അ​യ​ർ​ല​ൻ​ഡ് ഭ​രി​ക്കു​ന്ന​ത്. റൊ​ട്ടേ​ഷ​ൻ സ​ന്പ്ര​ദാ​യ​ത്തി​ൽ 2022ലാ​ണ് വ​രാ​ഡ്ക​ർ പ്ര​ധാ​ന​മ​ന്ത്രി​യാ​യ​ത്.