കേജരിവാളിന്റെ രാജി ആവശ്യപ്പെടണമെന്ന് ബിജെപി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്ത് നൽകി
Friday, March 22, 2024 1:10 AM IST
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്തു നൽകി.
ജയിലിൽ കിടന്ന് മുഖ്യമന്ത്രി ഭരിക്കുമെന്ന് എഎപി നേതാക്കൾ ആവര്‍ത്തിച്ച സാഹചര്യത്തിലാണ് ബിജെപി നീക്കം. അരവിന്ദ് കേജരിവാളിന്റെ അറസ്റ്റിൽ ഇന്ത്യ സഖ്യം നേതാക്കളുമായി യോജിച്ചു പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് വ്യക്തമാക്കി.
കേജരിവാൾ രാജിവയ്ക്കില്ല. മുഖ്യമന്ത്രിയായി തുടരും. എല്ലാ എംഎൽഎമാരും ഇക്കാര്യത്തിൽ യോജിച്ചു. ഇന്ത്യ സഖ്യം നേതാക്കളുമായി സംസാരിച്ചുവെന്നും സൗരഭ് ഭരദ്വാജ് പറഞ്ഞു.