ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റു​മാ​യി ടെ​ലി​ഫോ​ണി​ലൂ​ടെ ച​ർ​ച്ച ന​ട​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. യു​ക്രെ​യ്ൻ-​റ​ഷ്യ സം​ഘ​ർ​ഷം സ​മാ​ധാ​ന​പ​ര​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്ന് ഇ​ന്ത്യ അ​റി​യി​ച്ചു.

ജ​ന​ങ്ങ​ൾ​ക്കു മു​ഖ്യ​പ​രി​ഗ​ണ ന​ൽ​കി​യു​ള്ള സ​മീ​പ​ന​ത്തോ​ടൊ​പ്പം ച​ർ​ച്ച​ക​ളി​ലൂ​ടെ​യും ന​യ​ത​ന്ത്ര​വ​ഴി​ക​ളി​ലൂ​ടെ​യും പ്ര​ശ്ന​പ​രി​ഹാ​രം തേ​ട​ണ​മെ​ന്നും യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ർ സെ​ല​ൻ​സ്കി​യു​മാ​യു​ള്ള ടെ​ലി​ഫോ​ൺ സ​ന്ദേ​ശ​ത്തി​ൽ മോ​ദി പ​റ​ഞ്ഞു.

നേ​ര​ത്തെ റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡ്മി​ർ പു​ടി​നു​മാ​യു​ള്ള സം​ഭാ​ഷ​ണ​ത്തി​ലും സ​മാ​ന​നി​ല​പാ​ടാ​ണു മോ​ദി സ്വീ​ക​രി​ച്ച​ത്.