തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കും ‌‌‌ശ​മ്പ​ളം ന​ല്‍​കി​യെ​ന്ന് ധ​ന​വ​കു​പ്പ്.

അ​ഞ്ചേ​കാ​ല്‍ ല​ക്ഷ​ത്തോ​ളം ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​വി​ത​ര​ണ​മാ​ണ് ഇ​ന്ന് പൂ​ര്‍​ത്തി​യാ​യ​ത്. അ​തേ​സ​മ​യം ട്ര​ഷ​റി നി​യ​ന്ത്ര​ണം നീ​ക്കു​ന്ന​തി​ല്‍ തീ​രു​മാ​ന​മാ​യി​ല്ല. ആ​റാം ദി​വ​സ​മാ​ണു മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കും ശ​മ്പ​ളം വി​ത​ര​ണം ചെ​യ്യാ​ൻ സാ​ധി​ച്ച​ത്.

ട്ര​ഷ​റി​യി​ലെ എം​പ്ലോ​യ് ട്ര​ഷ​റി സേ​വിം​ഗ്സ് ബാ​ങ്ക് (ഇ​ടി​എ​സ്ബി) അ​ക്കൗ​ണ്ടി​ലെ​ത്തു​ന്ന ശ​ന്പ​ളം അ​വി​ടെ നി​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ അ​ക്കൗ​ണ്ടി​ലെ​ത്തു​ന്ന​ത്. ഇ​ടി​എ​സ്ബി​ലെ സാ​ങ്കേ​തി​ക പ്ര​ശ്ന​മാ​ണ് ശ​ന്പ​ളം മു​ട​ങ്ങാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ധ​ന​വ​കു​പ്പ് പ​റ​ഞ്ഞ​ത്.

ശ​ന്പ​ളം മു​ട​ങ്ങി​യ​തി​നെ​തി​രെ സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​ക്ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ
നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​ര​ങ്ങേ​റി​യി​രു​ന്നു.