അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ പോ​ര്‍​ബ​ന്ത​റി​ന് സ​മീ​പം ഒ​രു ക​പ്പ​ലി​ല്‍ നി​ന്ന് 3,300 കി​ലോ മ​യ​ക്കു​മ​രു​ന്ന് നാ​വി​ക​സേ​ന പി​ടി​കൂ​ടി. 3,089 കി​ലോ​ഗ്രാം ച​ര​സും 158 കി​ലോ മെ​ത്താം​ഫെ​റ്റാ​മൈ​നും 25 കി​ലോ മോ​ര്‍​ഫി​നു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം. അ​റ​ബി​ക്ക​ട​ലി​ല്‍ ഇന്‍റര്‍​നാ​ഷ​ണ​ല്‍ മാ​രി​ടൈം ബൗ​ണ്ട​റി ലൈ​നി​ന് സ​മീ​പം സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട ക​പ്പ​ലി​ല്‍ ഇ​ന്ത്യ​ന്‍ നാ​വി​ക​സേ​ന​യും നാ​ര്‍​കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ​യും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ ക​പ്പ​ലി​ലെ അ​ഞ്ച് ജീ​വ​ന​ക്കാ​രും ഒ​രു പാ​ക്കി​സ്ഥാ​ന്‍ പൗ​ര​നും അ​റ​സ്റ്റ​ലാ​യി. ഇ​വ​രെ ലോ ​എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഏ​ജ​ന്‍​സി​ക​ള്‍​ക്ക് കൈ​മാ​റി.

ക​ഴി​ഞ്ഞ​യാ​ഴ്ച ഗു​ജ​റാ​ത്ത് പോ​ലീ​സ് ഗി​ര്‍-​സോ​മ​നാ​ഥ് ജി​ല്ല​യി​ലെ വെ​രാ​വ​ല്‍ തു​റ​മു​ഖ​ത്ത് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ല്‍ നി​ന്ന് ഒ​മ്പ​ത് പേ​രെ പി​ടി​കൂ​ടു​ക​യും 350 കോ​ടി രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് കണ്ടെത്തു​ക​യും ചെ​യ്തി​രു​ന്നു.

നേ​ര​ത്തെ, പൂ​നെ​യി​ലും ഡ​ല്‍​ഹി​യി​ലു​മാ​യി നടത്തിയ ര​ണ്ട് ദി​വ​സ​ത്തെ റെ​യ്ഡു​ക​ളി​ല്‍ 2,500 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 1,100 കി​ലോ​ഗ്രാം മെ​ഫെ​ഡ്രോ​ണ്‍ അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി​യി​രു​ന്നു.