ന്യൂ­​ഡ​ല്‍​ഹി: ഇ­​ന്ന് ന­​ട­​ക്കേ­​ണ്ടി­​യി­​രു​ന്ന ഐ­​എ­​സ്‌­​സി കെ­​മി​ട്രി പ­​രീ­​ക്ഷ മാ­​റ്റി­​വ​ച്ചു. മാ​ര്‍­​ച്ച് 21ലേ­​ക്കാ­​ണ് പ­​രീ­​ക്ഷ മാ­​റ്റി­​യ​ത്. ചി­​ല അ­​വി­​ചാ​രി­​ത കാ­​ര­​ണ­​ങ്ങ​ള്‍ കൊ­​ണ്ട് പ­​രീ­​ക്ഷ മാ­​റ്റി­​യെ­​ന്നാ­​ണ് ബോ​ര്‍­​ഡി­​ന്‍റെ വി­​ശ­​ദീ­​ക­​ര​ണം.

ഇ­​ന്ന് ഉ­​ച്ച­​യ്­​ക്ക് ര­​ണ്ടി­​ന് പ­​രീ​ക്ഷ ന­​ട­​ക്കാ­​നി­​രി­​ക്കെ­​യാ­​ണ് ഇ­​ത് സം­​ബ­​ന്ധി­​ച്ച് സ്­​കൂ­​ളു­​ക​ള്‍­​ക്ക് അ­​റി­​യി­​പ്പ് ല­​ഭി­​ച്ച​ത്. പ­​ല വി­​ദ്യാ​ര്‍­​ഥി­​ക​ളും സ്­​കൂ­​ളി​ല്‍ എ­​ത്തി­​യ­​തി­​ന് ശേ­​ഷ­​മാ­​ണ് പ­​രീ­​ക്ഷ മാ­​റ്റി­​വ­​ച്ചെ­​ന്ന് അ­​റി­​ഞ്ഞ​ത്.

ഐ­​എ­​സ്‌­​സി 12-ാം ക്ലാ­​സ് കെ­​മി­​സ്­​ട്രി പ­​രീ­​ക്ഷ­​യു​ടെ ചോ­​ദ്യ­​പേ­​പ്പ​ര്‍ ചോ​ര്‍­​ന്നെ­​ന്ന റി­​പ്പോ​ര്‍­​ട്ടു­​ക​ള്‍ പു­​റ­​ത്തു­​വ­​ന്നിരു​ന്നു. ഇ­​തി­​ന് പി­​ന്നാ­​ലെ­​യാ­​ണ് പ­​രീ­​ക്ഷ മാ­​റ്റി­​വ­​ച്ച­​തെ­​ന്നാ­​ണ് സൂ​ച­​ന.