കൊ­​ച്ചി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​സ്‌​ലീം ലീ­​ഗി​ന് മൂ​ന്നാം സീ­​റ്റ് വേ­​ണ­​മെ­​ന്ന ആ­​വ­​ശ്യ­​ത്തി​ല്‍ ഉ​റ​ച്ച് നി​ല്‍​ക്കു​ന്ന​താ­​യി ഇ.​ടി.​മു​ഹ​മ്മ​ദ് ബ­​ഷീ​ര്‍ എം​പി. കോ​ണ്‍­​ഗ്ര­​സു­​മാ­​യു­​ള്ള ച​ര്‍­​ച്ച­​യി​ല്‍ അ­​നു​കൂ­​ല തീ­​രു­​മാ­​ന­​മു­​ണ്ടാ­​കു­​മെ­​ന്നാ­​ണ് ക­​രു­​തു­​ന്ന­​തെ­​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

വി​ട്ടു​വീ​ഴ്ച ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച­​ര്യ­​മാ­​ണ് നി­​ല­​വി­​ലു­​ള്ള​ത്. ലീ​ഗി​ന്‍റെ ന്യാ​യ​മാ​യ ആ​വ​ശ്യം കോ​ണ്‍​ഗ്ര​സ് അം​ഗീ​ക​രി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും അ­​ദ്ദേ­​ഹം കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.

അ­​തേ­​സ​മ­​യം ഉ­​ഭ­​യ​ക­​ക്ഷി ച​ര്‍­​ച്ച­​യ്­​ക്കാ­​യി ലീ­​ഗ് നേ­​താ​ക്ക​ള്‍ ആ​ലു​വ ഗ​സ്റ്റ് ഹൗ​സി​ല്‍ എ​ത്തി. പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി, കെ .​പി.​എ മ​ജീ​ദ്, പി.​എം.​എ സ​ലാം, ഇ. ​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എ​ന്നി­​വ­​രാ­​ണ് ഇ­​വി­​ടെ എ­​ത്തി­​യ​ത്. രാ­​വി­​ലെ 11നാ­​ണ് യോ­​ഗം ചേ­​രു­​ക.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം.​ഹ​സ​ന്‍ എ­​ന്നി­​വ​ര്‍ കോ​ണ്‍­​ഗ്ര­​സി​ന്‍റെ ഭാ­​ഗ­​ത്തു­​നി­​ന്ന് ച​ര്‍­​ച്ച­​യി​ല്‍ പ­​ങ്കെ­​ടു­​ക്കും. കോ​ണ്‍­​ഗ്ര­​സു­​മാ­​യു­​ള്ള ച​ര്‍­​ച്ച­​യി​ല്‍ തീ­​രു­​മാ­​ന­​മാ­​യി­​ല്ലെ­​ങ്കി​ല്‍ ഒ­​റ്റ­​യ്­​ക്ക് മ­​ത്സ­​രി­​ക്കു​ന്ന­​ത് അ­​ട­​ക്ക­​മു­​ള്ള ക­​ടു­​ത്ത നി­​ല­​പാ­​ടി­​ലേ­​ക്ക് ലീ­​ഗ് നീ­​ങ്ങി­​യേ­​ക്കു­​മെ­​ന്നാ­​ണ് വി­​വ​രം.