ഷില്ലോംഗ് ബാർ അസോസിയേഷൻ കെട്ടിടത്തിൽ തീപിടിത്തം
Sunday, February 25, 2024 7:35 AM IST
ഷില്ലോംഗ്: മേഘാലയയിലെ ഷില്ലോംഗ് ബാർ അസോസിയേഷൻ കെട്ടിടത്തിൽ തീപിടിത്തം. ശനിയാഴ്ച രാത്രിയാണ് സംഭവം.
അഗ്നിശമന സേനയെത്തി തീ അണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. രാത്രി 10.15 ഓടെയാണ് സംഭവം.
തീപിടിത്തത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താനായിട്ടില്ലെങ്കിലും ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമായതെന്നാണ് നിഗമനം. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ കെട്ടിടത്തിനുള്ളിലെ ഫർണിച്ചറുകളും രേഖകളും കത്തിനശിച്ചു.