എ.കെ. ശശീന്ദ്രനെ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റണം: മുഖ്യമന്ത്രിക്ക് കത്തു നൽകി എൻസിപി
Wednesday, February 14, 2024 9:50 PM IST
തിരുവനന്തപുരം: മന്ത്രി എ.കെ. ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് നാഷണലിസ്റ്റ് കോണ്ഗ്രസ് പാർട്ടി (എൻസിപി) ഔദ്യോഗിക വിഭാഗം മുഖ്യമന്ത്രിക്ക് കത്തുനൽകി. പകരം കുട്ടനാട് എംഎൽഎ തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
അജിത്പവാർ വിഭാഗത്തെ എൻസിപിയുടെ ഔദ്യോഗിക വിഭാഗമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കത്ത് നൽകിയതെന്ന് സംസ്ഥാന പ്രസിഡന്റ് എൻ.എ. മുഹമ്മദ്കുട്ടി പത്രസമ്മേളനത്തിൽ അറിയിച്ചു.
നിലവിൽ പി.സി. ചാക്കോ ഉൾപ്പെടുന്ന വിഭാഗത്തിന് അംഗീകാരമില്ല. പാർട്ടിയുടെ കൊടിയും ചിഹ്നവും പേരും ഔദ്യോഗിക വിഭാഗത്തിന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. വിമതവിഭാഗം മലപ്പുറത്ത് സംഘടിപ്പിച്ച യോഗം ഔദ്യോഗികവിഭാഗത്തിന്റെ പരാതിയെ തുടർന്ന് പോലീസ് തടഞ്ഞിരുന്നു.
കേന്ദ്രത്തിൽ എൻഡിഎയുടെ ഭാഗമാണെങ്കിലും കേരളത്തിൽ ഇടതുമുന്നണിക്കൊപ്പം പാർട്ടി നിൽക്കുമെന്നും മുഹമ്മദ്കുട്ടി അറിയിച്ചു.