മോശം കാലാവസ്ഥ; ഒമാനിൽ ഇന്ന് പൊതു അവധി
Monday, February 12, 2024 12:41 AM IST
മസ്കറ്റ്: പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഒമാനിൽ തിങ്കളാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. ഒമാനിലെ തൊഴിൽ മന്ത്രാലയമാണ് പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചത്.
മോശം കാലാവസ്ഥയെ തുടർന്ന് ഒമാനിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നേരത്തേ അവധി പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച ക്ലാസുകൾ നിർത്തി വെക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്. ചൊവ്വാഴ്ച സ്കൂളുകൾ പുനരാരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സ്കൂളുകൾക്കും അവധി ബാധകമാണ്.
ഞായറാഴ്ച മുതല്‍ ഒമാനിൽ ന്യൂനമര്‍ദം ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ബുധനാഴ്ചവരേ ഇത് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. കാലാവസ്ഥാ അറിയിപ്പുകളും മറ്റ് വിവരങ്ങളും പൗരന്മാരും താമസക്കാരും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.