നീറ്റ്-യുജി പരീക്ഷ മേയ് അഞ്ചിന്
Saturday, February 10, 2024 11:07 PM IST
തിരുവനന്തപുരം: നീറ്റ്-യുജി പരീക്ഷ മേയ് അഞ്ചിന് നടത്തും. മാർച്ച് ഒന്പതിന് വൈകുന്നേരം അഞ്ചുവരെ അപേക്ഷ നൽകാം. ഒന്പതിന് രാത്രി 11.50 വരെ ഫീസ് അടയ്ക്കാനുള്ള അവസരമുണ്ട്.
നീറ്റ്-യുജി രജിസ്ട്രേഷന് ഈ വർഷം പുതിയ വെബ്സൈറ്റാണ് സജ്ജമാക്കിയിട്ടുള്ളത്. ജനറൽ വിഭാഗത്തിന് 1700 രൂപയാണ് അപേക്ഷ ഫീസ്.
ഒബിസി, സാമ്പത്തിക പിന്നാക്ക വിഭാഗക്കാർക്ക് തുടങ്ങിയവർക്ക് 1600 രൂപയും എസ് സി, എസ്ടി, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 1000 രൂപയുമാണു അടയ്ക്കേണ്ടത്. ഉച്ചയ്ക്ക് രണ്ടു മുതൽ വൈകുന്നേരം 5.20 വരെയാണ് പരീക്ഷ.