പാലക്കാട്ട് പേവിഷബാധയേറ്റ് യുവതി മരിച്ചു
Friday, February 9, 2024 7:57 PM IST
പാലക്കാട്: പാലക്കാട്ട് പേവിഷബാധയറ്റ് യുവതി മരിച്ചു. പാലക്കാട് തൃത്താല പടിഞ്ഞാറങ്ങാടി തെക്കിണത്തേതില് അഹമ്മദ് കബീറിന്റെ ഭാര്യ മൈമുന (48) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് മൈമുന മരിച്ചത്.
പേവിഷ ബാധ മൂലമാണ് മരണമെന്ന് ആദ്യം സ്ഥിരീകരിച്ചിരുന്നില്ല. വിശദമായ പരിശോധനയ്ക്കുശേഷമാണിപ്പോള് പേവിഷ ബാധ മൂലമാണ് മരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചത്.
ജനുവരി 15ന് മൈമുനയ്ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. വെള്ളമെടുക്കാൻ വീട്ടിൽ നിന്നും പുറത്തിറങ്ങിയ മൈമനയെ തെരുവുനായ് ആക്രമിക്കുകയായിരുന്നു. മുഖത്താണ് കടിയേറ്റത്. താടിയെല്ലിനും ചെവിക്കും കടിയേറ്റു.
പരിക്കേറ്റ ഇവര് ഉടൻ തന്നെ ചികിത്സ തേടി. തുടര്ന്ന് പേവിഷ ബാധക്കെതിരായ മൂന്ന് ഡോസ് വാക്സിനും എടുത്തിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.