അ­​ടൂ​ര്‍: ധ­​ന­​മ​ന്ത്രി കെ.​എ​ന്‍.​ബാ­​ല­​ഗോ­​പാ­​ലി­​നെ­​തി­​രേ അ­​ധി​ക്ഷേ­​പ പ­​രാ­​മ​ര്‍­​ശ­​വു­​മാ­​യി ബിജെപി നേതാവ് പി.​സി.​ജോ​ര്‍​ജ്. റ​ബ​ര്‍ താ​ങ്ങു​വി​ല​യി​ല്‍ വ​ര്‍​ധി​പ്പി​ച്ച 10 രൂ​പ മ​ന്ത്രി​യു​ടെ അ​പ്പ​ന് കൊ​ടു­​ക്ക­​ട്ടെ എ­​ന്നാ­​യി­​രു​ന്നു പ­​രാ­​മ​ര്‍­​ശം. ബാ​ല​ഗോ​പാ​ല്‍ നാ​ണം­​കെ­​ട്ട­​വ­​നാ­​ണെ​ന്നും പി­​.സി പ­​റ​ഞ്ഞു.

ബി­​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍ ന​യി​ക്കു​ന്ന കേ​ര​ള പ​ദ​യാ​ത്ര​ക്ക് അ​ടൂ​രി​ല്‍ ന​ല്‍​കി​യ സ്വീ​ക­​ര­​ണ­​ത്തി​ല്‍ സം­​സാ­​രി­​ക്കു­​ക­​യാ­​യി­​രു­​ന്നു പി​.സി. കാ​ശ് ത​ന്നാ​ല്‍ എ ​ബ​ജ​റ്റ്. കാ​ശ് ത​ന്നി​ല്ലെ​ങ്കി​ല്‍ ബി ​ബ​ജ​റ്റ് എ​ന്നാ​ണ് ധ​ന​മ​ന്ത്രി പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

എ​ന്തൊ​രു നാ​ണം​കെ​ട്ട​വ​നാ​ണ് മ​​ന്ത്രി. കെ.​എം. മാ​ണി​യു​ടെ കാ​ല​ത്ത് 170 രൂ​പ റ​ബ​റി​ന് ത​റ​വി​ല പ്ര​ഖ്യാ​പി­​ച്ചിരുന്നു. ഈ ​ബ​ജ​റ്റി​ല്‍ ഈ മ​ന്ത്രി 10 രൂ­​പ­​യാ​ണ് കൂ­​ട്ടി­​യ­​ത്. അ​വ​ന്‍റെ അ​പ്പ​ന് കൊ​ണ്ട് കൊ​ടു​ക്ക​ട്ടെ എ​ന്നും ­പി.​സി പ​റ­​ഞ്ഞു.

മ­​ന്ത്രി­​യോ­​ട് ത­​നി­​ക്ക് ഏ­​റ്റ​വും അ­​രി­​ശം തോ​ന്നി­​യ കാ​ര്യം ഇ­​താ​ണ്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 250 രൂ​പ റബറിന് വി​ല ന​ല്‍​കാ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ എ​ഴു​തി​വ​ച്ച് ജ​ന​ങ്ങ​ളു​ടെ വോ​ട്ട് വാ​ങ്ങി അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന് ര​ണ്ട​ര വ​ര്‍​ഷം ക​ഴി​ഞ്ഞ​പ്പോ​ള്‍ 10 ഉ​ലു​വ കൊ​ടു​ക്കാ­​മെ­​ന്ന് പ­​റ­​യു­​ന്നു. അ​തു­​കൊ­​ണ്ടാ­​ണ് അ­​ത് വീ­​ട്ടി​ല്‍ കൊ​ണ്ടു­​കൊ­​ടു­​ക്കാ​ന്‍ താ​ന്‍ പ­​റ­​ഞ്ഞ­​തെ​ന്നും പി.­​സി കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.