തൃ​ശൂ​ർ: കേ­​ര­​ള­​ഗാ­​നം എ­​ഴു­​താ­​നാ­​വ­​ശ്യ­​പ്പെ­​ട്ട് അ­​പ­​മാ­​നി­​ച്ചെ­​ന്ന ശ്രീ­​കു­​മാ­​ര​ന്‍ ത­​മ്പി­​യു­​ടെ ആ­​രോ­​പ­​ണ­​ത്തി​ല്‍ പ്ര­​തി­​ക­​ര­​ണ­​വു­​മാ­​യി സാ­​ഹി­​ത്യ അ­​ക്കാ​ദ­​മി സെ­​ക്ര​ട്ട­​റി സി.­​പി.​അ­​ബൂ­​ബ​ക്ക​ര്‍. കേ­​ര­​ള​ഗാ­​നം പാ­​ട്ട് സം­​ബ­​ന്ധി­​ച്ച് അ​ന്തി­​മ തീ­​രു­​മാ­​ന­​മാ­​യി­​ട്ടി­​ല്ലെ­​ന്ന് അ­​ബൂ­​ബ​ക്ക​ര്‍ പ്ര​തി​ക​രി​ച്ചു.

ശ്രീ­​കു­​മാ­​ര​ന്‍ ത­​മ്പി ഉ​ള്‍­​പ്പെ­​ടെ നി­​ര​വ­​ധി പേ­​രി​ല്‍­​നി­​ന്ന് പാ­​ട്ട് വാ­​ങ്ങി­​യി­​ട്ടു­​ണ്ട്. ഇ­​വ­​യെ​ല്ലാം പ­​രി­​ഗ­​ണി­​ക്കു­​ന്നു­​ണ്ട്.

അ­​ക്കാ​ദ­​മി നി­​യോ­​ഗി­​ച്ച ക­​മ്മി­​റ്റി­​യാ­​ണ് ഏ­​ത് പാ­​ട്ട് വേ­​ണ­​മെ­​ന്ന കാ­​ര്യ­​ത്തി​ല്‍ അ​ന്തി­​മ തീ­​രു­​മാ­​നം എ­​ടു­​ക്കേ­​ണ്ട­​ത്.​ശ്രീ­​കു­​മാ­​ര​ന്‍ ത­​മ്പി­​ക്ക് വി­​ഷ­​മ­​മു­​ണ്ടാ­​ക്കു­​ന്ന ഒ­​ന്നും ത­​ങ്ങ​ള്‍ ചെ­​യ്­​തി­​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​നാ​യി കേ​ര​ള​ഗാ​നം എ​ഴു​താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ട് അ​ക്കാ​ദ​മി ത​ന്നെ അ​പ​മാ​നി​ച്ചെ​ന്നാ​യി​രു​ന്നു സം​വി​ധാ​യ​ക​നും ഗാ​ന​ര​ച​യി​താ​വു​മാ​യ ശ്രീ​കു​മാ​ര​ൻ ത​മ്പി​യു​ടെ ആ​രോ​പ​ണം. സ​ച്ചി​ദാ​ന​ന്ദ​നും അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി​യും ഗാ​നം എ​ഴു​താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടാ​ണ് ഗാ​നം എ​ഴു​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് അ​ക്കാ​ദ​മി​യി​ൽ നി​ന്ന് ഒ​രു അ​റി​യി​പ്പും ല​ഭി​ച്ചി​ല്ല.

തു​ട​ർ​ന്ന് കേ​ര​ള​ഗാ​നം ക്ഷ​ണി​ക്കു​ന്നു എ​ന്ന് ചാ​ന​ലു​ക​ളി​ൽ പ​ര​സ്യം ന​ൽ​കി ത​ന്നെ അ​പ​മാ​നി​ച്ചെ​ന്നും ഇ​തി​ന് സാം​സ്കാ​രി​ക മ​ന്ത്രി ഉ​ത്ത​രം പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.