വി​ശാ​ഖ​പ​ട്ട​ണം: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ജ​സ്പ്രീ​ത് ബും​റ റി​ക്കാ​ർ​ഡ് ബു​ക്കി​ൽ ഇ​ടം​പി​ടി​ച്ചു. ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ 150 ടെ​സ്റ്റ് വി​ക്ക​റ്റു​ക​ള്‍ തി​ക​യ്ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​യി ബും​റ.

എ​റി​ഞ്ഞ പ​ന്തു​ക​ളു​ടെ​യും മാ​ച്ചു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റി​ക്കാ​ർ​ഡ് നേ​ട്ട​ത്തി​ൽ ബും​റ​യെ​ത്തി​യ​ത്. മു​പ്പ​ത്തി​നാ​ലാ​മ​ത്തെ മ​ത്സ​ര​ത്തി​ലാ​ണ് താ​രം 150 വി​ക്ക​റ്റു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്. മു​പ്പ​ത്തി​യ​ഞ്ച് മ​ത്സ​ര​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ 150 ടെ​സ്റ്റ് വി​ക്ക​റ്റു​ക​ള്‍ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ പേ​സ​റാ​ണ് ബും​റ. നി​ല​വി​ല്‍ 152 ടെ​സ്റ്റ് വി​ക്ക​റ്റു​ക​ള്‍ ബും​റ നേ​ടി​ക്ക​ഴി​ഞ്ഞു.

6781 പ​ന്തു​ക​ളി​ലാ​ണ് ബും​റ​യു​ടെ 150 വി​ക്ക​റ്റ് നേ​ട്ടം. 7661 പ​ന്തു​ക​ളി​ല്‍ 150 വി​ക്ക​റ്റ് നേ​ടി​യ ഉ​മേ​ഷ് യാ​ദ​വാ​ണ് ര​ണ്ടാ​മ​ത്. ഷ​മി 7755 പ​ന്തു​ക​ളി​ലും ക​പി​ല്‍ ദേ​വ് 8378 പ​ന്തു​ക​ളി​ലു​മാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.

ഒ​രു ടെ​സ്റ്റി​ല്‍ എ​തി​ര്‍​ടീ​മി​ന്‍റെ മൂ​ന്നാ​മ​ത്തെ​യും നാ​ലാ​മ​ത്തെ​യും അ​ഞ്ചാ​മ​ത്തെ​യും ആ​റാ​മ​ത്തെ​യും ബാ​റ്റ​ര്‍​മാ​രു​ടെ വി​ക്ക​റ്റ് നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ​ൻ താ​ര​മാ​കാ​നും ബും​റ​യ്ക്കാ​യി.1983-​ല്‍ വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ​തി​രേ ക​പി​ല്‍​ദേ​വ് ഇ​ത്ത​ര​ത്തി​ല്‍ പു​റ​ത്താ​ക്ക​ല്‍ ന​ട​ത്തി​യി​രു​ന്നു.