സനാതന ധർമ പരാമർശം; ഉദയനിധി സ്റ്റാലിന് നോട്ടീസയച്ച് കോടതി
Friday, February 2, 2024 8:42 PM IST
ബംഗളൂരു: തമിഴ്നാട് മന്ത്രിയും സിനിമ താരവുമായ ഉദയനിധി സ്റ്റാലിന് നോട്ടീസയച്ച് ബംഗളൂരു കോടതി. സനാതന ധർമ പരാമർശവുമായി ബന്ധപ്പെട്ടാണ് കോടതി നോട്ടീസയച്ചിരിക്കുന്നത്.
വെള്ളിയാഴ്ചയാണ് സംഭവം. ബംഗളൂരു സ്വദേശി പരമേഷ് നൽകിയ പരാതിയിലാണ് കോടതി നടപടി. മാർച്ച് നാലിന് നടക്കാനിരിക്കുന്ന വിചാരണയ്ക്ക് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന സാഹിത്യ സമ്മേളനത്തിലാണ് ഉദയനിധി സ്റ്റാലിൻ വിവാദ പരാമർശം നടത്തിയത്. ഡെങ്കി പനിയേയും മലേറിയേയും പോലെ സനാതന ധർമത്തെ ഇല്ലാതാക്കണമെന്നാണ് പരാമർശം.