മെ​ല്‍​ബ​ണ്‍: ഗ്രാ​ൻ​ഡ്സ്ലാം നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ പു​രു​ഷ താ​ര​മാ​യി ഇ​ന്ത്യ​യു​ടെ രോ​ഹ​ൻ ബൊ​പ്പ​ണ്ണ.​നാ​ൽ​പ്പ​ത്തി​മൂ​ന്നാം വ​യ​സി​ലാ​ണ് ബൊ​പ്പ​ണ്ണ ഓസ്‌ട്രേലിയൻ ഓപ്പണ്‍ പു​രു​ഷ ഡ​ബി​ള്‍​സ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഫൈ​ന​ലി​ല്‍ ഇ​റ്റ​ലി​യു​ടെ സി​മോ​ണ്‍ ബോ​റെ​ല്ലി- ആ​ന്ദ്രേ വാ​വ​സോ​റി സ​ഖ്യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ബൊ​പ്പ​ണ്ണ- മാ​ത്യു എ​ബ്ഡ​ന്‍ സ​ഖ്യം കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കാ​യി​രു​ന്നു വി​ജ​യം. സ്‌​കോ​ര്‍: 7(7)-6, 7-5.

ക​രി​യ​റി​ല്‍ രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ​യു​ടെ ര​ണ്ടാം ഗ്രാ​ന്‍​ഡ്സ്ലാം കി​രീ​ടം കൂ​ടി​യാ​ണി​ത്. 2017ലെ ​ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ മി​ക്സ​ഡ് ഡ​ബി​ള്‍​സി​ല്‍ കാ​ന​ഡ​യു​ടെ ഗ​ബ്രി​യേ​ല ദ​ബ്രോ​വ്‌​സ്കി​ക്കൊ​പ്പം ബൊ​പ്പ​ണ്ണ കി​രീ​ടം ചൂ​ടി​യി​രു​ന്നു.

രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ-​മാ​ത്യു എ​ബ്‌​ഡ​ന്‍ സ​ഖ്യം ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു കി​രീ​ടം നേ​ടു​ന്ന​ത്. പു​രു​ഷ ഡ​ബി​ള്‍​സ് ഗ്രാ​ന്‍​ഡ്സ്ലാം നേ​ടു​ന്ന മൂ​ന്നാ​മ​ത്തെ ഇ​ന്ത്യ​ന്‍ താ​രം എ​ന്ന നേ​ട്ട​വും ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണോ​ടെ ബൊ​പ്പ​ണ്ണ​യ്ക്ക് സ്വ​ന്ത​മാ​യി. ലി​യാ​ണ്ട​ര്‍ പേ​സും മ​ഹേ​ഷ് ഭൂ​പ​തി​യും ചേ​ര്‍​ന്ന സ​ഖ്യം ഇ​ന്ത്യ​ക്കാ​യി നി​ര​വ​ധി കി​രീ​ട​ങ്ങ​ള്‍ നേ​ടി​യി​രു​ന്നു.