ന്യൂ​ഡ​ൽ​ഹി: ദി​വ​സ​ങ്ങ​ൾ നീ​ണ്ട് നി​ന്ന അ​നി​ശ്ചി​ത​ത്വ​ത്തി​ന് ഒ​ടു​വി​ൽ ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് താ​രം ഷു​ഐ​ബ് ബ​ഷീ​റി​ന് ഇ​ന്ത്യ വീ​സ അ​നു​വ​ദി​ച്ചു. ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് പ​ര​മ്പ​ര​യി​ലെ ആ​ദ്യ ടെ​സ്റ്റ് വ്യാ​ഴാ​ഴ്ച ഹൈ​ദ​രാ​ബാ​ദി​ൽ ആ​രം​ഭി​ക്കാ​ൻ ഇ​രി​ക്കെ​യാ​ണ് താ​ര​ത്തി​ന് വീ​സ ല​ഭി​ച്ച​ത്. ഇ​തോ​ടെ വി​ശാ​ഖ​പ​ട്ട​ണ​ത്ത് ന​ട​ക്കു​ന്ന ര​ണ്ടാം ടെ​സ്റ്റി​ൽ ഷു​ഐ​ബ് ഇം​ഗ്ല​ണ്ടി​നാ​യി ക​ളി​ക്ക് ഇ​റ​ങ്ങും. ഈ ​ആ​ഴ്ച അ​വ​സാ​ന​ത്തോ​ടെ താ​രം ഇ​ന്ത്യ​യി​ൽ എ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ആ​ദ്യം വീ​സ​യ്ക്കാ​യി അ​പേ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും ല​ഭി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്ന് താ​രം തി​രി​കെ നാ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങി. ഇ​ത് പി​ന്നീ​ട് വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്കാ​ണ് വ​ഴി വ​ച്ച​ത്. ഷു​ഐ​ബി​ന്‍റെ മാ​താ​പി​താ​ക്ക​ൾ പാ​കി​സ്ഥാ​ൻ വം​ശ​ജ​രാ​ണ് എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വീ​സ അ​നു​വ​ദി​ക്കാ​തി​രു​ന്ന​ത് എ​ന്നാ​ണ് വിവരം.

തു​ട​ർ​ന്ന് വി​ഷ​യ​ത്തി​ൽ ബ്രി​ട്ടി​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​കി​ന്‍റെ ഓ​ഫീ​സ് ഇ​ട​പെ​ട്ടി​രു​ന്നു. ശേഷ​മാ​ണ് അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ നീ​ങ്ങി ഷു​ഐ​ബി​ന് ഇന്ത്യ വീ​സ അ​നു​വ​ദി​ച്ച​ത്.