തി​രു​വ​ന​ന്ത​പു​രം: എ​ക്സാ​ലോ​ജി​ക്കി​ൽ അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ളെ​ന്ന നി​ല​യി​ലാ​ണ് അ​ന്വേ​ഷ​ണമെന്നും അദ്ദേഹം പറഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ടു​ള്ള നീ​ക്ക​മാ​ണി​ത്. പാ​ർ​ട്ടി​ക്കൊ​ന്നും ഭ​യ​ക്കാ​നി​ല്ലെ​ന്നും എ​ന്തു​വേ​ണ​മെ​ങ്കി​ലും അ​ന്വേ​ഷി​ക്ക​ട്ടെ​യെ​ന്നും ഗോ​വി​ന്ദ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ക്കെ​തി​രെ കേന്ദ്രം നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യാ​ണ്. ഇ​തി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ല​പാ​ട് സൂക്ഷമമായി പ​രി​ശോ​ധി​ച്ചാ​ൽ അ​വ​സ​ര​പ​ര​മാ​യാ​ണ്. കോ​ണ്‍​ഗ്ര​സി​നു എ​തി​രെ ഇ​ഡി വ​രു​ന്ന​ത് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണെ​ന്ന് പ​റ​യും.

എ​ക്സാ​ലോ​ജി​ക്ക് സി​പി​എ​മ്മി​ന് എ​ക്സ്ട്രാ ബാ​ധ്യ​ത​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും പി​ന്തു​ണ​യു​ള്ള ഒ​രാ​ളാ​ണ​ല്ലോ ഈ ​വി​ഷ​യ​ത്തി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​യാ​ളു​ടെ പേ​രു പ​റ​യേ​ണ്ട​ല്ലോ എ​ന്നും ഏത് അന്വേഷണവും നടക്കട്ടെയെന്നും ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.