താ​യ്പെ: താ​യ്‌വാ​നി​ൽ അ​ധി​കാ​രം നി​ല​നി​ർ​ത്തി ഡെ​മോ​ക്രാ​റ്റി​ക്ക് പ്രോ​ഗ്ര​സി​വ് പാ​ർ​ട്ടി. ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ രാ​ഷ്ട്ര​പ​തി സ്ഥാ​നാ​ർ​ഥി​യാ​യ ലാ​യ് ചിം​ഗ് തേ ​അ​ധി​കാ​ര​ത്തി​ലേ​റും. താ​യ്‌വാ​നി​ലെ പ്ര​ധാ​ന പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​യാ​യ കുമി​ൻ താം​ഗ് (കെ​എം​ടി) യു​ടെ സ്ഥാ​നാ​ർ​ഥി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ലാ​യ് വി​ജ​യി​ച്ച​ത്.

ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. താ​യ്‌വാ​ൻ അ​തി​ർ​ത്തി​യി​ലെ ചൈ​ന​യു​ടെ അ​വ​കാ​ശ​വാ​ദ​ങ്ങ​ളെ ത​ള്ളി​ക​ള​ഞ്ഞാ​ണ് ലാ​യു​ടെ ഡെ​മോ​ക്രാ​റ്റിക്ക് പാ​ർ​ട്ടി വി​ജ​യി​ക്കു​ന്ന​ത്. ത്രി​കോ​ണ മ​ത്സ​രം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​എം​ടി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യ ഹൗ​നെ​യും, താ​യ്‌വാൻ പീ​പ്പി​ൾ​സ് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യ കോ ​വെ​ൻ ജീ​യെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ലാ​യ് അ​ധി​കാ​ര​മു​റ​പ്പി​ക്കു​ന്ന​ത്. ചൈ​ന വി​രു​ദ്ധ നി​ല​പാ​ടു​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ ഭ​ര​ണ​പ​ക്ഷം താ​യ്‌വാ​നി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യാ​ണ് അ​ധി​കാ​ര​ത്തി​ലേ​റു​ന്ന​ത്.

നേ​ര​ത്തെ, ലാ​യി​യെ വി​ഘ​ട​ന​വാ​ദി​യെ​ന്ന് മു​ദ്ര​കു​ത്താ​ൻ ചൈ​ന ശ്ര​മി​ച്ചി​രു​ന്നു. ച​ർ​ച്ച​ക​ൾ​ക്കു​ള്ള ചൈ​ന​യു​ടെ ആ​ഹ്വാ​ന​ത്തെ ലാ​യ് നി​രാ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. താ​യ്‌​വാ​ൻ ക​ട​ലി​ടു​ക്കി​ലു​ട​നീ​ളം സ​മാ​ധാ​നം സം​ര​ക്ഷി​ക്കു​ന്ന​തി​ന് ദ്വീ​പി​ന്‍റെ പ്ര​തി​രോ​ധം വ​ർ​ധിപ്പി​ക്കു​മെ​ന്നും ലാ​യ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.