വീണയ്ക്കെതിരായ ആരോപണം; പുതുമയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്
Saturday, January 13, 2024 2:35 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ ആരോപണം നേരത്തെ ഉള്ളതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ആരോപണത്തിൽ പുതുമയില്ലെന്നും അദ്ദേഹം പറഞ്ഞു.
വീണാ വിജയന്റെ കന്പനിക്കെതിരായ കേന്ദ്ര കന്പനികാര്യമന്ത്രാലത്തിന്റെ അന്വേഷണം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് അടുക്കുകയാണല്ലോ എന്നും റിയാസ് പറഞ്ഞു. അതേസമയം കേന്ദ്ര അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചില്ല.
വീണാ വിജയന്റെ കമ്പനിക്കെതിരായ അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന് പ്രതികരിച്ചു. രാജ്യത്തെ എല്ലാ ഏജന്‍സികളെയും ബിജെപി അവരുടെ രാഷ്ട്രീയതാത്പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുകയാണെന്നും ഇ.പി ആരോപിച്ചു.
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തേക്കുറിച്ച് പ്രതിപക്ഷത്തിന് ഒന്നും പറയാനില്ല. നാഷണല്‍ ഹെറാള്‍ഡ് കേസിലെ അന്വേഷണം എന്തായെന്ന് സതീശന് പറയണമെന്നും ഇ.പി കൂട്ടിച്ചേര്‍ത്തു.