കോ​ഴി​ക്കോ​ട്: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​മെ​ന്ന കോ​ൺ​ഗ്ര​സ് നി​ല​പാ​ട് സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ.

കോ​ൺ​ഗ്ര​സി​ന്‍റെ നി​ല​പാ​ടു​മാ​റ്റം ഇ​ട​തു​പ​ക്ഷ സ്വാ​ധീ​നം കാ​ര​ണ​മാ​ണെ​ന്നും ഗോ​വി​ന്ദ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ത്തോ​ടെ​യാ​ണ് അ​യോ​ധ്യ​യി​ൽ പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്.

എ​ല്ലാ​വ​രോ​ടു​മു​ള്ള പോ​ലീ​സി​ന്‍റെ​യും ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും നി​ല​പാ​ട് ഒ​രു​പോ​ലെ​യാ​ണെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്ത​ലി​ന്‍റെ അ​റ​സ്റ്റി​ൽ പ്ര​തി​ക​രി​ച്ച് ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ൽ കോ​ൺ​ഗ്ര​സ് പ​ങ്കെ​ടു​ക്കി​ല്ലെന്ന് വ്യക്തമാക്കിയിരുന്നു. ജ​നു​വ​രി 22നു ​ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ സോ​ണി​യ ഗാ​ന്ധി, മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, അ​ധി​ർ‌ ര​ഞ്ജ​ൻ ചൗ​ധ​രി എ​ന്നി​വ​രെ​യാ​ണ് ക്ഷ​ണി​ച്ച​ത്.

എ​ന്നാ​ൽ ആ​ർ​എ​സ്എ​സ്, ബി​ജെ​പി പ​രി​പാ​ടി​യെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് ച​ട​ങ്ങി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​ൻ കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ച​ത്.