തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ക​ള്ള മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ണ്ടാ​ക്കി​യെ​ന്ന് ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ചു.

ക​ള്ള മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ട​തി പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് ജാ​മ്യം നി​ഷേ​ധി​ച്ചെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. സ​മ​രം ന​ട​ത്തി​യാ​ൽ ജ​യി​ലി​ൽ കി​ട​ക്കേ​ണ്ട ആ​ർ​ജ​വം കാ​ട്ടേ​ണ്ടി വ​രു​മെ​ന്നും ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ്. ഇ​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. ഉ​ച്ച​ക്ക് 12 നാ​ണ് മാ​ർ​ച്ച്.

രാ​ഷ്ട്രീ​യ പ്രേ​രി​ത അ​റ​സ്റ്റെ​ന്നും വ്യാ​ജ​മാ​യ കു​റ്റ​ങ്ങ​ൾ എ​ഴു​തി ചേ​ർ​ത്ത് കേ​സ് ശ​ക്തി​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് ആ​രോ​പ​ണം.