ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ൽ ക​പ്പ​ലി​നു നേ​രെ ഡ്രോ​ൺ ആ​ക്ര​മ​ണം. വ്യാ​പാ​ര​ക്ക​പ്പ​ലാ​യ എം​വി ചെം ​പ്ലൂ​ട്ടോ​യ്ക്കു നേ​രെ​യാ​ണ് ഗു​ജ​റാ​ത്തി​ലെ പോ​ർ​ബ​ന്ത​ർ തീ​ര​ത്തി​ന് 217 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ അ​റ​ബി​ക്ക​ട​ലി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്ന് ക്രൂ​ഡ് ഓ​യി​ലു​മാ​യി എ​ത്തി​യ ലൈ​ബീ​രി​യ​യു​ടെ പ​താ​ക​യു​ള്ള ഇ​സ്ര​യേ​ല്‍ അം​ഗീ​കാ​ര​മു​ള്ള ടാ​ങ്ക​റാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്ന് ക്രൂ​ഡ് ഓ​യി​ലു​മാ​യി മം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ക​പ്പ​ൽ. ക​പ്പ​ലി​ന് തീ​പി​ടി​ച്ചെ​ങ്കി​ലും ആ​ള​പാ​യ​മി​ല്ല.

20 ഇ​ന്ത്യ​ക്കാ​രാ​ണ് ക​പ്പ​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. സ്‌​ഫോ​ട​ന​ത്തെ​ത്തു​ട​ര്‍​ന്ന് ക​പ്പ​ലി​ല്‍ തീ​പ​ട​ർ​ന്നു. പി​ന്നീ​ട് തീ​യ​ണ​ച്ചു.

ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ​യും കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ​യും ക​പ്പ​ലു​ക​ൾ ആ​ക്ര​മ​ണം ന​ട​ന്ന ക​പ്പ​ലി​ലേ​ക്ക് എ​ത്തി​യി​ട്ടു​ണ്ട്. വി​ക്ര​മി​ന് സ​ഹാ​യം ന​ൽ​കാ​ൻ സ​മീ​പ​ത്തു​ള്ള എ​ല്ലാ ക​പ്പ​ലു​ക​ൾ​ക്കും കോ​സ്റ്റ് ഗാ​ർ​ഡ് നി​ർ​ദേ​ശം ന​ൽ​കി. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.