ച​ര​ക്ക് ഗ​താ​ഗ​തം: റെ​യി​ൽ​വേ​യ്ക്ക് റി​ക്കാ​ർ​ഡ് വ​രു​മാ​നം
ച​ര​ക്ക് ഗ​താ​ഗ​തം: റെ​യി​ൽ​വേ​യ്ക്ക് റി​ക്കാ​ർ​ഡ് വ​രു​മാ​നം
Friday, December 22, 2023 6:43 PM IST
എ​സ്.​ആ​ർ.​സു​ധീ​ർ കു​മാ​ർ
കൊ​ല്ലം: ച​ര​ക്കു​ഗ​താ​ഗ​ത​ത്തി​ൽ ദ​ക്ഷി​ണ റെ​യി​ൽ​വേ​യ്ക്ക് വ​രു​മാ​ന​ത്തി​ൽ റി​ക്കാ​ർ​ഡ് നേ​ട്ടം. ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ർ​ഷം ന​വം​ബ​ർ 30 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ ക​ണ​ക്കു​പ്ര​കാ​രം 26.08 മി​ല്യ​ൻ ട​ൺ വി​വി​ധ ച​ര​ക്കു​ക​ൾ കൊ​ണ്ടു​പോ​യ​ത് വ​ഴി ല​ഭി​ച്ച വ​രു​മാ​നം 2,319 കോ​ടി രൂ​പ​യാ​ണ്.

ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വി​ലെ വ​രു​മാ​ന​ത്തേ​ക്കാ​ൾ ഇ​ക്കു​റി 16.52 കോ​ടി രൂ​പ​യാ​ണ് വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. അ​താ​യ​ത് 5.25 ശ​ത​മാ​നം വ​ർ​ധ​ന. ഈ ​ന​വം​ബ​റി​ൽ മാ​ത്രം ദ​ക്ഷി​ണ റെ​യി​ൽ​വേ 3.289 മെ​ട്രി​ക് ട​ൺ ച​ര​ക്കു​ക​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഗു​ഡ്സ് വാ​ഗ​ണു​ക​ൾ വ​ഴി എ​ത്തി​ച്ചു. ഇ​ത് ക​ഴി​ഞ്ഞ 12 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ ച​ര​ക്ക് ഗ​താ​ഗ​ത​മാ​ണ്.

ഇ​തു​വ​ഴി 291 കോ​ടി രൂ​പ​യാ​ണ് വ​രു​മാ​ന​മാ​യി ല​ഭി​ച്ച​ത്. ഇ​ത് ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ചു​ള്ള ഏ​റ്റ​വും വ​ലി​യ വ​രു​മാ​ന വ​ർ​ധ​ന​യു​മാ​ണ്. ക​ൽ​ക്ക​രി, പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ൾ, സി​മ​ന്‍റ്, അ​രി, ഗോ​ത​മ്പ് തു​ട​ങ്ങി​യ അ​ട​ക്ക​മു​ള്ള ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ, കൃ​ഷി​യാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള വ​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണ് പ്ര​ധാ​ന​മാ​യും ഇ​ക്കാ​ല​യ​ള​വി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ​ത്.

റെ​യി​ൽ​വേ​യു​ടെ മൊ​ത്ത​ത്തി​ലു​ള്ള ക​ണ​ക്ക് പ്ര​കാ​രം 2023 ഏ​പ്രി​ൽ മു​ത​ൽ ന​വം​ബ​ർ വ​രെ 1,015. 669 മെ​ട്രി​ക് ട​ൺ ച​ര​ക്കു​ക​ൾ ലോ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 978.724 മെ​ട്രി​ക് ട​ൺ ആ​യി​രു​ന്നു ച​ര​ക്ക് ലോ​ഡിം​ഗ്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 36.945 മെ​ട്രി​ക് ട​ണ്ണി​ന്‍റെ വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​തു​വ​ഴി ഈ ​ന​വം​ബ​ർ വ​രെ​യു​ള്ള ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ വ​രു​മാ​നം 1,10,007.5 കോ​ടി രൂ​പ​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത് 1,05,905.1 കോ​ടി രൂ​പ​യാ​യി​രു​ന്നു. അ​താ​യ​ത് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് വ​രു​മാ​ന​ത്തി​ൽ 4102. 445 കോ​ടി രൂ​പ​യു​ടെ വ​ർ​ധ​ന ഉ​ണ്ടാ​യി.


2023 ന​വം​ബ​റി​ൽ മാ​ത്രം ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ൽ 128.419 മെ​ട്രി​ക് ട​ൺ ച​ര​ക്ക് ലോ​ഡിം​ഗ് ന​ട​ന്നു. 2022 ന​വം​ബ​റി​ൽ ഇ​ത് 123.088 മെ​ട്രി​ക് ട​ൺ ആ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ലോ​ഡിം​ഗി​ൽ 4.33 ശ​ത​മാ​ന​മാ​ണ് വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

2023 - ന​വം​ബ​റി​ൽ ച​ര​ക്ക് ഗ​താ​ഗ​തം വ​ഴി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യ്ക്ക് ല​ഭി​ച്ച​ത് 14,077.94 കോ​ടി രൂ​പ​യാ​ണ്. 2022 ന​വം​ബ​റി​ൽ ഇ​ത് 13,559.83 കോ​ടി രൂ​പ​യാ​യി​രു​ന്നു. ഇ​ക്കാ​ല​യ​ള​വി​നി​ട​യി​ലു​ള്ള വ​രു​മാ​ന വ​ർ​ധ​ന 3.82 ശ​ത​മാ​ന​മാ​ണ്.

ഈ ​രം​ഗ​ത്തെ മ​റ്റ് സേ​വ​ന​ദാ​താ​ക്ക​ളു​മാ​യി മ​ത്സ​രാ​ധി​ഷ്ഠി​ത നി​ര​ക്കു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യും കൃ​ത്യ​ത​യാ​യ സേ​വ​നം ഉ​റ​പ്പാ​ക്കി​യു​മാ​ണ് റെ​യി​ൽ​വേ​യ്ക്ക് മി​ക​ച്ച നേ​ട്ടം കൈ​വ​രി​ക്കാ​ൻ സാ​ധി​ച്ച​ത്. റെ​യി​ൽ​വേ​യു​ടെ ബി​സി​ന​സ് ഡെ​വ​ല​പ്പ്മെ​ന്‍റ് യൂ​ണി​റ്റു​ക​ളു​ടെ ഉ​പ​ഭോ​ക്തൃ സൗ​ഹൃ​ദ സ​മീ​പ​ന​വും ശ്ര​ദ്ധേ​യ​മാ​യ ഈ ​നേ​ട്ട​ത്തി​ന് പി​ന്നി​ലു​ണ്ട്. "ഹം​ഗ്രി ഫോ​ർ കാ​ർ​ഗോ' എ​ന്ന പ്രചരണത്തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ച​ര​ക്ക് ഗ​താ​ഗ​തം റെ​യി​ൽ​വേ പ​ര​മാ​വ​ധി പ്ര​മോ​ട്ട് ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<