വാ​ഷിം​ഗ്ട​ൺ: ഗാ​സ മു​ന​മ്പി​ൽ 2000 പാ​ല​സ്തീ​ൻ തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ച​താ​യി ഇ​സ്ര​യേ​ൽ സൈ​നി​ക വ​ക്താ​വ് അ​വ​കാ​ശ​പ്പെ​ട്ടു. ഹ​മാ​സു​മാ​യു​ള്ള ഒ​രാ​ഴ്ച​ത്തെ വെ‌‌​ടി​നി​ർ​ത്ത​ലി​നു​ശേ​ഷം ഗാ​സ മു​ന​മ്പി​ൽ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​ണെ​ന്നും സൈ​നി​ക വ​ക്താ​വ് ഡാ​നി​യ​ൽ ഹ​ഗാ​രി പ​റ​ഞ്ഞു.

എ​ന്നാ​ൽ ഇ​സ്ര​യേ​ൽ സൈ​ന്യ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ സാ​ധാ​ര​ണ​ക്കാ​രാ​യ നി​ര​വ​ധി പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്‌​ട​മാ‌‌​യ​താ​യി ഹ​മാ​സ് വ​ക്താ​വ് പ​റ​ഞ്ഞു. ഈ​ജി​പ്ത് അ​തി​ർ​ത്തി​യാ​യ റ​ഫ​യി​ൽ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ണ്ടാ‌​യ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ച്ച​താ‌​യും സൂ​ച​ന​യു​ണ്ട്. നി​ല​വി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​ഭ​യാ​ർ​ഥി​ക​ൾ തി​ങ്ങി​ക്ക​ഴി​യു​ന്ന ഇ​ട​മാ​ണ് റ​ഫ.