ല​ണ്ട​ൻ: പാ​ശ്ചാ​ത്യ ലോ​ക​ത്തി​ലെ പ​ര​മോ​ന്ന​ത സാ​ഹി​ത്യ പു​ര​സ്കാ​ര​മാ​യ ബു​ക്ക​ർ പ്രൈ​സ് പോ​ൾ ലി​ഞ്ചി​ന്. ’പ്രോ​ഫ​റ്റ് സോം​ഗ്’ എ​ന്ന നോ​വ​ലി​നാ​ണ് പു​ര​സ്കാ​രം. അ​യ​ർ​ല​ൻ​ഡി​ലും യു​കെ​യി​ലു​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ഏ​റ്റ​വും മി​ക​ച്ച ഇം​ഗ്ലീ​ഷ് നോ​വ​ലി​ന് കൊ​ടു​ക്കു​ന്ന പു​ര​സ്കാ​ര​മാ​ണ് ബു​ക്ക​ർ പ്രൈ​സ്.

ഞാ​യ​റാ​ഴ്ച ല​ണ്ട​നി​ലെ ഓ​ൾ​ഡ് ബി​ല്ലിം​ഗ്സ് ഗേ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ൻ വി​ജ​യി​യാ​യ ഷേ​ഹ​ൻ ക​രു​ണ​തി​ല​ക​യി​ൽ നി​ന്ന് പോ​ൾ ലി​ഞ്ച് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. ട്രോ​ഫി​യും 50,000 പൗ​ണ്ടും(​ഏ​ക​ദേ​ശം 6 ല​ക്ഷം രൂ​പ) അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.

ക​നേ​ഡി​യ​ൻ എ​ഴു​ത്തു​കാ​ര​നാ​യ എ​സി എ​ഡു​ഗ്യാ​ൻ അ​ധ്യ​ക്ഷ​നാ​യ ജ​ഡ്ജിം​ഗ് പാ​ന​ലാ​ണ് വി​ജ​യി​യെ പ്ര​ഖ്യാ​പി​ച്ച​ത്. അ​യ​ർ​ല​ൻ​ഡി​ന്‍റെ ആ​ഭ്യ​ന്ത​ര ക​ലാ​പ കാ​ല​ഘ​ട്ടം പ്ര​മേ​യ​മാ​ക്കി​യ നോ​വ​ലി​ൽ ഇ​സ്ര​യേ​ൽ-​ഹ​മാ​സ് സം​ഘ​ർ​ഷം ഇ​ഴ​കി ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന​താ​ണെ​ന്ന് പാ​ന​ൽ അ​ധ്യ​ക്ഷ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജോ​നാ​ഥ​ൻ എ​സ്കോ​ഫെ​റി​യു​ടെ ’’ഇ​ഫ് ഐ ​സ​ർ​വൈ​വ് യു’’ ​വും സാ​റാ ബെ​ർ​ണ്‍​സ്റ്റി​ന്‍റെ ’’സ്റ്റ​ഡി ഫോ​ർ ഒ​ബീ​ഡി​യ​ൻ​സ്’’ എ​ന്ന നോ​വ​ലും അ​ന്തി​മ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യി​രു​ന്നു.