മ​ലാ​ഗ: ഡേ​വി​സ് ക​പ്പി​ല്‍ ഇ​റ്റ​ലി ഫൈ​ന​ലി​ല്‍. സെ​മി​യി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ നൊ​വാ​ക് ജോ​ക്കോ​വി​ച്ച് അ​ട​ങ്ങു​ന്ന സെ​ര്‍​ബി​യ​യെ മ​റി​ക​ട​ന്നാ​ണ് ഇ​റ്റാ​ലി​യ​ന്‍ ടീ​മി​ന്‍റെ ഫൈ​ന​ല്‍ പ്ര​വേ​ശം.

സെ​മി​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ലോ​റ​ന്‍​സോ മു​സേ​ട്ടി​യെ 6-7,6-2,6-1 എ​ന്ന സ്‌​കോ​റി​ന് തോ​ല്‍​പ്പി​ച്ച് മി​യോ​മി​ര്‍ കെ​ക്മാ​നോ​വി​ക് സെ​ര്‍​ബി​യ​യ്ക്ക് ലീ​ഡ് ന​ല്‍​കി.

എ​ന്നാ​ല്‍ ര​ണ്ടാം സിം​ഗി​ള്‍​സി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നെ തോ​ല്‍​പ്പി​ച്ച് ഇ​റ്റാ​ലി​യ​ന്‍ ഒ​ന്നാം ന​മ്പ​ര്‍ ജാ​ന്നി​ക് സി​ന്ന​ര്‍ ഇ​റ്റ​ലി​യെ ഒ​പ്പ​മെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ എ​ടി​പി ടൂ​ര്‍ ഫൈ​ന​ല്‍​സി​ല്‍ ജോ​ക്കോ​വി​ച്ചി​നോ​ടേ​റ്റ തോ​ല്‍​വി​ക്ക് പ​ക​രം വീ​ട്ടാ​നും സി​ന്ന​റി​നാ​യി. മ​ത്സ​ര​ത്തി​ല്‍ മൂ​ന്ന് മാ​ച്ച് പോ​യി​ന്‍റു​ക​ള്‍ ര​ക്ഷി​ച്ചെ​ടു​ത്താ​ണ് ഇ​റ്റാ​ലി​യ​ന്‍ താ​രം വി​ജ​യി​ച്ചു ക​യ​റി​യ​ത്. 6-2,2-6,7-5 എ​ന്ന സ്‌​കോ​റി​നാ​ണ് സി​ന്ന​റി​ന്‍റെ വി​ജ​യം.

നി​ര്‍​ണാ​യ​ക​മാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ സി​ന്ന​റും ലോ​റ​ന്‍​സോ സൊ​നേ​ഗോ​യും അ​ട​ങ്ങു​ന്ന ടീം ​മി​യോ​മി​ര്‍ കെ​ക്മാ​നോ​വി​ക്-​നൊ​വാ​ക് ജോ​ക്കോ​വി​ച്ച് സ​ഖ്യ​ത്തെ 6-4,6-4 എ​ന്ന സ്‌​കോ​റി​ന് തോ​ല്‍​പ്പി​ച്ച​തോ​ടെ 1998നു ​ശേ​ഷം ആ​ദ്യ​മാ​യി ഇ​റ്റ​ലി ഡേ​വി​സ് ക​പ്പി​ന്‍റെ ഫൈ​ന​ലി​ലെ​ത്തു​ക​യാ​യി​രു​ന്നു.

ഫൈ​ന​ലി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യാ​ണ് ഇ​റ്റ​ലി​യു​ടെ എ​തി​രാ​ളി. 1976നു ​ശേ​ഷം ആ​ദ്യ കി​രീ​ട​മാ​ണ് ഇ​റ്റ​ലി ല​ക്ഷ്യ​മി​ടു​ന്ന​ത്.