ടൂ​റി​ന്‍: എ​ടി​പി ടൂ​ര്‍ ഫൈ​ന​സ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​രം നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നെ അ​ട്ടി​മ​റി​ച്ച് ഇ​റ്റാ​ലി​യ​ന്‍ താ​രം യാ​ന്നി​ക് സി​ന്ന​ര്‍.

ഒ​ന്നി​നെ​തി​രേ ര​ണ്ടു സെ​റ്റു​ക​ള്‍​ക്കാ​യി​രു​ന്നു ലോ​ക നാ​ലാം ന​ന്പ​രാ​യ ഇ​റ്റാ​ലി​യ​ന്‍ താ​ര​ത്തി​ന്‍റെ വി​ജ​യം. സ്‌​കോ​ര്‍:7-5,6-7,7-6. ക​രി​യ​റി​ല്‍ ആ​ദ്യ​മാ​യാ​ണ് സി​ന്ന​ര്‍ ജോ​ക്കോ​വി​ച്ചി​നെ​തി​രേ വി​ജ​യി​ക്കു​ന്ന​ത്. മു​മ്പ് മൂ​ന്നു പ്രാ​വ​ശ്യം ഏ​റ്റു​മു​ട്ടി​യ​പ്പോ​ഴും വി​ജ​യം സെ​ര്‍​ബി​യ​ന്‍ താ​ര​ത്തി​നൊ​പ്പ​മാ​യി​രു​ന്നു.

ഗ്രൂ​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഡാ​നി​ഷ് യു​വ​താ​രം ഹോ​ള്‍​ജ​ര്‍ റൂ​ണി​നെ​തി​രേ ജോ​ക്കോ​വി​ച്ച് വി​ജ​യം ക​ണ്ടി​രു​ന്നു. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ സ്‌​റ്റെ​ഫാ​നോ​സ് സി​റ്റ്‌​സി​പ്പാ​സി​നെ തോ​ല്‍​പ്പി​ച്ച സി​ന്ന​ര്‍ വി​ജ​യ​ത്തോ​ടെ ഗ്രൂ​പ്പി​ല്‍ ഒ​ന്നാ​മ​താ​യി.

ഡ​ബി​ള്‍​സി​ല്‍ ഇ​ന്ത്യ​യു​ടെ രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ​യും ഓ​സ്‌​ട്രേ​ലി​യ​യു​ടെ മാ​ത്യു എ​ബ്ഡ​നും ചേ​ര്‍​ന്ന സ​ഖ്യം ര​ണ്ടാം മ​ത്സ​ര​ത്തി​ന് ഇ​ന്നി​റ​ങ്ങും. ആ​ദ്യ മ​ത്സ​രം തോ​റ്റ സ​ഖ്യ​ത്തി​ന് നി​ര്‍​ണാ​യ​ക​മാ​ണ് ഈ ​മ​ത്സ​രം. ഓ​സ്‌​ട്രേ​ലി​യ​ന്‍ സ​ഖ്യ​മാ​യ റി​ങ്കി ഹി​ജി​കാ​ത്ത-​ജേ​സ​ണ്‍ കു​ബ്ല​ര്‍ എ​ന്നി​വ​രാ​ണ് എ​തി​രാ​ളി​ക​ള്‍.