ടെ​ൽ അ​വീ​വ്: ഹ​മാ​സ് ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും സൂ​ക്ഷിക്കുന്നത് കി​ന്‍ഡർ​ഗാ​ർട്ടനി​ലെ​ന്ന് ഇ​സ്ര​യേ​ൽ. ഗാ​സ മു​ന​മ്പി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും കി​ന്‍ഡർ​ഗാ​ർട്ടനി​ൽ നി​ന്നു ക​ണ്ടെ​ടു​ത്ത​താ​യി ഇ​സ്ര​യേ​ൽ സൈ​ന്യം വ്യ​ക്ത​മാ​ക്കി.

ഇ​വി​ടെ നി​ന്നും സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ടു​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ഇ​സ്ര​യേ​ൽ സൈ​ന്യം എ​ക്സി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. കി​ന്‍ഡർ​ഗാ​ർട്ട​​നോ​ട് ചേ​ർ​ന്ന് ഭൂ​ഗ​ർ​ഭ അ​റ​യി​ലേ​ക്കു​ള്ള പാ​ത​ക​ളും സൈ​ന്യം ക​ണ്ടെ​ത്തി.

അതേസമയം, ഗാ​സ​യി​ൽ വെ​ടി​നി​ർ​ത്ത​ലി​നാ​യു​ള്ള അ​ന്താ​രാ​ഷ്ട്ര ആ​ഹ്വാ​ന​ങ്ങ​ൾ നി​ര​സി​ച്ച ഇ​സ്രാ​യേ​ൽ, ഹ​മാ​സി​നെ ന​ശി​പ്പി​ക്കു​ന്ന​ത് വ​രെ ത​ങ്ങ​ളു​ടെ ശ്ര​മം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി. ഹ​മാ​സ് ഗാ​സ​യി​ൽ നി​ന്ന് തെ​ക്ക​ൻ ഇ​സ്ര​യേ​ലി​ലേ​ക്ക് ഇ​പ്പോ​ഴും റോ​ക്ക​റ്റു​ക​ൾ വി​ക്ഷേ​പി​ക്കു​ന്നു​ണ്ടെ​ന്നും ഇ​സ്രാ​യേ​ൽ സൈ​ന്യം കൂ​ട്ടി​ച്ചേ​ർ​ത്തു.