പാ​രീ​സ്: പാ​രീ​സ് മാ​സ്റ്റേ​ഴ്‌​സ് കി​രീ​ടം ചൂ​ടി ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​രം നൊ​വാ​ക് ജോ​ക്കോ​വി​ച്ച്. ബ​ള്‍​ഗേ​റി​യ​ന്‍ താ​രം ഗ്രി​ഗോ​ര്‍ ദി​മി​ത്രോ​വി​നെ​തി​രേ 6-4,6-3 എ​ന്ന സ്‌​കോ​റി​നാ​യി​രു​ന്നു സെ​ര്‍​ബി​യ​ന്‍ താ​ര​ത്തി​ന്‍റെ വി​ജ​യം.

പാ​രീ​സ് മാ​സ്റ്റേ​ഴ്‌​സി​ല്‍ ജോ​ക്കോ​വി​ച്ചി​ന്‍റെ ഏ​ഴാം കി​രീ​ട​മാ​ണി​ത്. ഇ​തോ​ടെ ജോ​ക്കോ​വി​ച്ചി​ന്‍റെ എ​ടി​പി മാ​സ്റ്റേ​ഴ്‌​സ്(​എ​ടി​പി 1000) കി​രീ​ട​നേ​ട്ടം നാ​ല്‍​പ​തി​ലെ​ത്തി.

അ​തേ​സ​മ​യം ഇ​ന്ത്യ​യു​ടെ രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ, ഓ​സ്‌​ട്രേ​ലി​യ​യു​ടെ മാ​ത്യു എ​ബ്ഡ​ന്‍ സ​ഖ്യം ഫൈ​ന​ലി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​ത് ഇ​ന്ത്യ​ന്‍ ആ​രാ​ധ​ക​ര്‍​ക്ക് നി​രാ​ശ​യാ​യി.

ഏ​ഴാം സീ​ഡാ​യ സാ​ന്തി​യാ​ഗോ ഗോ​ണ്‍​സാ​ല​സ്-​എ​ഡ്വേ​ര്‍​ഡ് റോ​ജ​ര്‍ വാ​സി​ലി​ന്‍ സ​ഖ്യ​ത്തോ​ടാ​ണ് മൂ​ന്നാം സീ​ഡാ​യ ബൊ​പ്പ​ണ്ണ സ​ഖ്യം പ​രാ​ജ​യ​മ​റി​ഞ്ഞ​ത്.

2-6,7-5,7-10 എ​ന്ന സ്‌​കോ​റി​നാ​യി​രു​ന്നു ഇ​ന്തോ-​ഓ​സീ​സ് സ​ഖ്യ​ത്തി​ന്‍റെ പ​രാ​ജ​യം. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം മാ​സ്റ്റേ​ഴ്‌​സ് ഫൈ​ന​ലി​ലാ​ണ് ബൊ​പ്പ​ണ്ണ സ​ഖ്യം പ​രാ​ജ​യ​പ്പെ​ടു​ന്ന​ത്. നേ​ര​ത്തെ ഷാം​ഗ്ഹാ​യ് മാ​സ്റ്റേ​ഴ്‌​സി​ലും ബൊ​പ്പ​ണ്ണ-​എ​ബ്ഡ​ന്‍ സ​ഖ്യം പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.