കേരളീയത്തിനായി നിർബന്ധിത പണപ്പിരിവില്ല: ധനമന്ത്രി
Saturday, November 4, 2023 4:41 PM IST
തിരുവനന്തപുരം: കേരളീയത്തിനായി നിർബന്ധിത പണപ്പിരിവില്ലെന്ന് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ. 27 കോടി രൂപയൊന്നും കേരളീയത്തിന് ചെലവഴിച്ചിട്ടില്ല. ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങൾ തെറ്റാണെന്നും മന്ത്രി പറഞ്ഞു.
കേരളീയത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ പല യുഡിഎഫ് നേതാക്കൾക്കും പശ്ചാത്താപമുണ്ട്. നവകേരള സദസിന് പണം പിരിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിട്ടില്ല. താൽപ്പര്യമുള്ളവരെ ഒപ്പം കൂട്ടി സംഘാടകസമിതി രൂപീകരിക്കാനാണ് നിർദേശിച്ചിട്ടുള്ളത്.
നെല്ല് സംഭരണ വിഷയത്തിൽ സപ്ലൈകോയുടെ ഭാഗത്ത് പല വീഴ്ചകളും സംഭവിച്ചിട്ടുണ്ട്. സപ്ലൈകോയെ ഇനി പഴയ രീതിയിൽ പോകാൻ അനുവദിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.